Husband Killed Wife : കണ്ണൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു: ഭര്‍ത്താവ് അറസ്റ്റിൽ

Published : Dec 22, 2021, 04:13 PM ISTUpdated : Dec 22, 2021, 04:25 PM IST
Husband Killed Wife : കണ്ണൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു: ഭര്‍ത്താവ് അറസ്റ്റിൽ

Synopsis

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പ്രതിയെ കീഴ്പ്പെടുത്തിയത്. ചൊക്ലി പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കണ്ണൂര്‍: കണ്ണൂരിൽ (Kannur) ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു (Husband Killed Wife). പെരിങ്ങത്തൂർ പുല്ലൂക്കരയിലാണ് പടിക്കൂലോത്ത് രതിയെന്ന നാൽപതുകാരി കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് (Arrest) ചെയ്തു.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് രാവിലെ മദ്യപിച്ചെത്തിയ രവീന്ദ്രൻ വീട്ടിന്‍റെ വാതിലടച്ച ശേഷം ഭാര്യയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച രവീന്ദ്രനെ കീഴ്പ്പെടുത്തിയത്.

Also Read : തൃശ്ശൂരിൽ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

സംഭവത്തില്‍ കേസെടുത്ത ചൊക്ലി പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പെരിങ്ങത്തൂർ സ്വദേശിയായ രതി തുന്നൽ ജോലിക്കാരിയാണ്.

Also Read : വള‍ർത്തുനായയ്ക്ക് സോനു എന്ന് പേരിട്ടു, അയൽവാസികൾ ചേ‍ർന്ന് യുവതിയെ തീക്കൊളുത്തി

Also Read : ഭീഷണിപ്പെടുത്തിയ യുവാവിനെ ഇന്‍സ്റ്റ സുഹൃത്തിന്‍റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി വിദ്യാര്‍ത്ഥിനികള്‍

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം