ജോലി കഴിഞ്ഞ് വരികയായിരുന്ന ഭാര്യയെ തടഞ്ഞുനിർത്തി കുത്തി പരിക്കേല്‍പിച്ചു; ഭർത്താവ് അറസ്റ്റിൽ; സംഭവം കണ്ണൂരിൽ

Published : Feb 18, 2025, 10:54 PM ISTUpdated : Feb 18, 2025, 10:56 PM IST
ജോലി കഴിഞ്ഞ് വരികയായിരുന്ന ഭാര്യയെ തടഞ്ഞുനിർത്തി കുത്തി പരിക്കേല്‍പിച്ചു; ഭർത്താവ് അറസ്റ്റിൽ; സംഭവം കണ്ണൂരിൽ

Synopsis

കണ്ണൂർ ധർമ്മടത്ത് ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവമുണ്ടായത്. മഹിജ ജോലി കഴിഞ്ഞു വരുന്നതിനിടെ വഴിയിൽ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം. ധർമ്മടത്താണ് മഹിജ ജോലി ചെയ്യുന്നത്. നെഞ്ചിനും വയറിനും ആണ് കുത്തേറ്റത്. ആളുകൾ ഓടിക്കൂടിയാണ് മഹിജയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മണികണ്ഠനെ  പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം