സ്വത്ത് തര്‍ക്കം; ​ഭർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ഭാ​ര്യയ്​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്

Published : Nov 10, 2022, 11:51 AM ISTUpdated : Nov 10, 2022, 02:25 PM IST
സ്വത്ത് തര്‍ക്കം; ​ഭർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ഭാ​ര്യയ്​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്

Synopsis

ഗള്‍ഫിലായിരുന്നപ്പോള്‍ സ​മ്പാ​ദി​ച്ച സ്വ​ത്തു​ക്ക​ളെ​ല്ലാം ഭാ​ര്യ കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യി​ട്ടാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. 

ചെ​ങ്ങ​ന്നൂ​ർ: ഭ​ർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ഭാ​ര്യ​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്. മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് ക​ള​ത്തി​ലേ​ത്ത് പ​ടി​ഞ്ഞാ​റേ​തി​ൽ വീ​ട്ടി​ൽ കെ. ​ജി. ജ​യ​ന്തി​ക്കാ​ണ് (48) പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ ജ​യ​ന്തി​യു​ടെ കാ​ര​യ്ക്കാ​ട്ടു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. നെ​ഞ്ച​ത്തും വ​യ​റ്റി​ലും കു​ത്തേ​റ്റ ജ​യ​ന്തി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേജാ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കി. 

ജ​യ​ന്തി ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി മ​ക്ക​ളോ​ടൊ​പ്പം മാ​സ​ങ്ങ​ളാ​യി കാ​ര​യ്ക്കാ​ട്ടു​ള്ള സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് മു​ള​ക്കു​ഴ പെ​രി​ങ്ങാ​ല പൂ​തം​കു​ന്ന് വീ​ട്ടി​ൽ പി. ​എ​ൻ. പ്ര​സ​ന്ന​നെ (58) ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​സ​ന്ന​നെ​തി​രെ ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ൽ പോ​ക്സോ കേ​സ് നി​ല​വി​ലു​ണ്ട്. 2

5 വ​ർ​ഷ​മാ​യി വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​സ​ന്ന​ൻ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി നാ​ട്ടി​ലു​ണ്ട്. ഗള്‍ഫിലായിരുന്നപ്പോള്‍ സ​മ്പാ​ദി​ച്ച സ്വ​ത്തു​ക്ക​ളെ​ല്ലാം ഭാ​ര്യ കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യി​ട്ടാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ഭാ​ര്യ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ്ര​സ​ന്ന​ന്‍റെ സ്വ​ത്തു​ക്ക​ളെ​ല്ലാം കോ​ട​തി അ​റ്റാ​ച്ച് ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തെ​ന്നും സി. ​ഐ ജോ​സ് മാ​ത്യു പ​റ​ഞ്ഞു.

 

വീടിന്‍റെ ദോഷം മാറാന്‍ സ്വര്‍ണ്ണക്കുരിശ്; തട്ടിയത് 21 പവന്‍ സ്വര്‍ണ്ണം

കോട്ടയം: ഏറ്റുമാനൂരില്‍ വീടിന് ദോഷം മാറാൻ സ്വർണക്കുരിശ് നിർമിക്കണമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ഇരുപത്തി ഒന്ന് പവൻ സ്വർണം തട്ടിയെടുത്തെന്ന് കേസ്. കേസിൽ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പള്ളിക്കൽ സ്വദേശിനി ദേവി (35), കൊല്ലം കലയപുരം സ്വദേശിനി സുമതി (45) എന്നിവരാണ് അറസ്റ്റിലായത്. അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെയാണ് ഇരുവരും കബളിപ്പിച്ചത്. കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്നു ദേവിയും, സുമതിയും. കത്തിയും, വാക്കത്തിയും വീടുകൾ തോറും കയറി വില്പന നടത്തിയായിരുന്നു ഉപജീവനം. ഇതിനിടയിലാണ് അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ പരിചയപ്പെട്ടത്.

വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വർണ്ണം കൊണ്ട് കുരിശ് പണിതാൽ മതി എന്നും ഇരുവരും വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ഇവരുടെ കയ്യിൽ നിന്നും പലപ്പോഴായി 21 പവൻ സ്വർണം കൈക്കലാക്കുകയായിരുന്നു. വീട്ടമ്മയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ പരാതി നല്‍കി. ദേവിയും സുമതിയും സമാന രീതിയിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 
 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം