വെള്ളക്കുപ്പിയിൽ ആസിഡ്, കോടതിയിൽ ഭാര്യക്ക് നേരെ ആസിഡ് ഒഴിച്ച് ഭർത്താവ്

Published : Nov 22, 2023, 12:27 PM IST
വെള്ളക്കുപ്പിയിൽ ആസിഡ്, കോടതിയിൽ ഭാര്യക്ക് നേരെ ആസിഡ് ഒഴിച്ച് ഭർത്താവ്

Synopsis

വെള്ളക്കുപ്പിയെന്ന് രീതിയിൽ്‍ ശിവകുമാർ കോടതിയിലേക്ക് കൊണ്ടുവന്നത് ആസിഡ് ആണെന്നാണ് പൊലീസ് വിശദമാക്കുന്നത്

കോയമ്പത്തൂർ: കുപ്പിയിൽ വെള്ളത്തിന് പകരം കൊണ്ടുവന്നത് ആസിഡ്. പൊലീസും ജഡ്ജിയും നോക്കി നിൽക്കുമ്പോൾ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ച് യുവാവ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ഭർത്താവിനെതിരെ പരാതി നൽകിയ ചിത്ര എന്ന എന്ന യുവതിയാണ് കോടതിക്കുള്ളിൽ വച്ച് ആസിഡ് ആക്രമണത്തിനിരയായത്. യുവതിയുടെ പരാതി കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ആക്രണം.

പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ചിത്രയുടെ ഭർത്താവ് ശിവകുമാർ യുവതിയെ ആക്രമിച്ചത്. വെള്ളക്കുപ്പിയെന്ന് രീതിയിൽ്‍ ശിവകുമാർ കോടതിയിലേക്ക് കൊണ്ടുവന്നത് ആസിഡ് ആണെന്നാണ് പൊലീസ് വിശദമാക്കുന്നത്. എന്നാൽ പൊലീസ് കസ്റ്റഡിയിലുള്ളയാൾക്ക് ആസിഡ് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വിശദമാക്കി. കോടതി പരിസരത്ത് നിറയെ ആളുകൾ നോക്കി നിൽക്കെയായിരുന്നു ആക്രമണം. സംഭവത്തിൽ ശിവകുമാറിനെതിരെ പൊലീസ് പുതിയ കേസ് എടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം