ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: 'പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചത് യുവതി, കുത്തിക്കൊന്നത് മറ്റൊരു സംഘം'

Published : Feb 10, 2024, 03:22 PM IST
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: 'പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചത് യുവതി, കുത്തിക്കൊന്നത് മറ്റൊരു സംഘം'

Synopsis

സംഭവ ദിവസം രാത്രി യുവതിയുടെ വീട്ടില്‍ രാമു എത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

ഹൈദരാബാദ്: ഹൈദരാബാദ് യൂസഫ്ഗുഡയിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു യുവതി കൂടി പിടിയില്‍. ബിജെപി പ്രവര്‍ത്തകനായ പി രാമുവിനെ (36) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടില്‍ താമസിക്കുന്ന യുവതിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. രാമുവിനെ യുവതി പ്രലോഭിപ്പിച്ച് വീട്ടില്‍ എത്തിച്ച ശേഷം, മറ്റൊരു ഗുണ്ടാ സംഘം കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സംഭവ ദിവസം രാത്രി യുവതിയുടെ വീട്ടില്‍ രാമു എത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

മണികണ്ഠന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് രാമുവിനെ കൊന്നത്. മുന്‍പ് വധശ്രമക്കേസില്‍ രാമു നല്‍കിയ പരാതിയെ തുടര്‍ന്ന് മണികണ്ഠനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം രാമുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി ജൂബിലി ഹില്‍സ് ഇന്‍സ്‌പെക്ടര്‍ കെ വെങ്കിടേശ്വര റെഡ്ഢി പറഞ്ഞു. സംഭവത്തില്‍ പ്രദേശത്തെ നിരവധി കേസുകളില്‍ പ്രതിയായ ജീലാനി എന്നയാള്‍ അടക്കമുള്ളവര്‍ കീഴടങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

ബുധനാഴ്ച രാത്രിയാണ് നാഗര്‍കുര്‍ണൂല്‍ സിംഗപട്ടണം സ്വദേശിയായ രാമുവിനെ എട്ടംഗ സംഘം കൊന്നത്. പിടിയിലായ യുവതിയുടെ വീടിന്റെ ടെറസിലാണ് രാമുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് രാമു ബിജെപിയില്‍ ചേര്‍ന്നത്.

പ്രതിശ്രുത വധുവിനൊപ്പം 'വിവാദ' ഫോട്ടോ ഷൂട്ട്; ഡോക്ടറെ പിരിച്ചുവിട്ടു 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി
ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ