'യുവതിയുടെ തലയറുത്തു, ശരീരം വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചു, കൈകാലുകള്‍ ഫ്രിഡ്ജിൽ'; നടുങ്ങി ജനം

Published : May 26, 2023, 12:08 AM IST
'യുവതിയുടെ തലയറുത്തു, ശരീരം വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചു, കൈകാലുകള്‍ ഫ്രിഡ്ജിൽ'; നടുങ്ങി ജനം

Synopsis

മെയ് 17 നാണ് തീഗൽഗുഡ റോഡിന് സമീപമുള്ള അഫ്സൽ നഗർ കമ്മ്യൂണിറ്റിഹാളിന് എതിർവശത്തുള്ള മാലിന്യം തള്ളുന്ന സ്ഥലത്ത് കറുത്ത കവറിൽ ഒരു യുവതിയുടെ തല കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിക്രൂരമായ കൊലപാതകം പുറത്തറിയുന്നത്.

ഹൈദരാബാദ്:  ദില്ലിയിലെ ശ്രദ്ധ വോൾക്കർ മോഡൽ കൊലപാതകം ഹൈദരാബാദിലും. യുവതിയെ വെട്ടി നുറുക്കി ശരീര ഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചു. ഹൈദരാബാദ് സ്വദേശി യാരം അനുരാധ റെഡ്ഡിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 48 കാരൻ ചന്ദർമോഹനെ പൊലീസ് പിടികൂടി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.

ചന്ദർ മോഹന്‍റെ വീട്ടിലായിരുന്നു അനുരാധ വാടകയ്ക്ക് താമസിച്ചിരുന്നത്. അനുരാധയിൽനിന്ന് വലിയ തോതിൽ ഇയാൾ പണവും വാങ്ങിയിരുന്നു. അനുരാധ ഇത് തിരികെ ചോദിച്ചതാണ് ചന്ദർ മോഹനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അതിക്രൂരമായ കൊലപാതക വാർത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഹൈദരാബാദ്. മെയ് 17 നാണ് തീഗൽഗുഡ റോഡിന് സമീപമുള്ള അഫ്സൽ നഗർ കമ്മ്യൂണിറ്റിഹാളിന് എതിർവശത്തുള്ള മാലിന്യം തള്ളുന്ന സ്ഥലത്ത് കറുത്ത കവറിൽ ഒരു യുവതിയുടെ തല കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിക്രൂരമായ കൊലപാതകം പുറത്തറിയുന്നത്.

ശുചീകരണ തൊഴിലാളികളാണ് യുവതിയുടെ അറുത്തുമാറ്റപ്പെട്ട നിലയിലുള്ള തല പ്ലാസ്റ്റിക് കവറിനുള്ളിൽ കണ്ടെത്തിയത്. ഇവരാണ് വിവരം പൊലീസിനെ അറിയിയിച്ചത്. തുടർന്ന് പൊലീസ് എട്ടു ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചു. തുടർന്ന് ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അതിക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിച്ചതെന്ന് ഹൈദരാബാദ്  സൗത്ത് ഡിസിപി  സിഎച്ച് രൂപേഷ് എഎൻഐയോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ചന്ദർമോഹനും അനുരാധയും തമ്മിൽ അടുപ്പത്തിലായിരുന്നു. തന്‍റെ വീടിന്‍റെ താഴത്തെ നിലയിൽ ചന്ദ്രമോഹൻ അനുരാധയ്ക്ക് താമസിക്കാനായി ഇടം കൊടുത്തു. 2018 മുതൽ ചന്ദർമോഹൻ പലതവണകളായി അനുരാധയിൽ നിന്നും  ഏഴ് ലക്ഷം രൂപയോളം  കൈക്കലാക്കിയിരുന്നു. അടുത്തിടെയായി അനുരാധ പണം തിരികെ ചോദിച്ചു. മുഴുവൻ പണവും തിരികെ നല്‍കണമെന്ന് ഇവർ ചന്ദർമോഹനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രതി അനുരാധയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

മെയ് 12 ന് ആണ് പ്രതി കൊലപാതകം നടത്തിയത്. നേരത്തെ ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന അന്നും ചന്ദർമോഹൻ പണത്തെ ചൊല്ലി അനുരാധയുമായി വഴക്കിട്ടു. ഇതിനിടെ കൈയ്യിൽ കരുതിയിരുന്ന  കത്തി ഉപയോഗിച്ച് അനുരാധയെ കുത്തുകയായിരുന്നു. നെഞ്ചിലും വയറിലും  കുത്തേറ്റ ഇവർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. തുടർന്ന് പ്രതി തലയും ശരീര ഭാഗങ്ങളും മുറിച്ച് മാറ്റി കവറിലും സ്യൂട്ട് കേസിലും നിറച്ച് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. കൈകാലുകള്‍ വീട്ടിലെ ഫ്രിഡിജിൽ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.  

Read More : 'കള്ളടാക്സി' ഓട്ടം, സ്വകാര്യ വാഹനം പൊക്കി എംവിഡി, ഒറ്റിയെന്ന് ആരോപിച്ച് യുവാവിന് മർദ്ദനം; കേസെടുത്ത് പൊലീസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്