മകളുടെ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി അമ്മായിഅമ്മ

Web Desk   | Asianet News
Published : Nov 01, 2020, 10:00 AM IST
മകളുടെ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി അമ്മായിഅമ്മ

Synopsis

യുവാവ് ഉറങ്ങി കിടക്കുമ്പോള്‍ കത്തി ഉപയോഗിച്ച് 38 കാരിയായ ഭാര്യ മാതാവ് യുവാവിന്‍റെ കഴുത്തിയില്‍ കുത്തുകയായിരുന്നു. 

ഹൈദരാബാദ്: ഉറങ്ങിക്കിടന്ന യുവാവിനെ ഭാര്യ മാതാവ് കൊലപ്പെടുത്തി. ഹൈദരാബാദില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം അരങ്ങേറിയത്. ഇരുവരും തമ്മിലുണ്ടായ അവിഹിത ബന്ധത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം ഉപ്പല്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങിയാണ് ഭാര്യ മാതാവ് കൊലപാതകം സമ്മതിച്ചത്.

യുവാവ് ഉറങ്ങി കിടക്കുമ്പോള്‍ കത്തി ഉപയോഗിച്ച് 38 കാരിയായ ഭാര്യ മാതാവ് യുവാവിന്‍റെ കഴുത്തിയില്‍ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ യുവാവിന്‍റെ മരണം സംഭവിച്ചു. കൊലപാതകം നടത്തിയ സ്ത്രീക്ക് ഭര്‍ത്താവും മൂന്ന് മക്കളും ഉണ്ട്. ഇവര്‍ കുറച്ചുകാലമായി ഇവരെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. 

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, യുവാവുമായി അവിഹിത ബന്ധം തുടരുകയെന്ന ഉദ്ദേശ്യത്തോടെ 2019 നവംബറില്‍ മൂത്തമകളുമായുള്ള വിവാഹത്തിന് മുന്നില്‍ നിന്നത് ഭാര്യമാതാവാണ്. എന്നാല്‍ പിന്നീട് ഭര്‍ത്താവും അമ്മയും തമ്മിലുള്ള ബന്ധം മനസിലാക്കിയ ഇയാളുടെഭാര്യ ഇതേ ചൊല്ലി കലഹമുണ്ടാക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ ഇവര്‍ ഏറെ അസ്വസ്ഥയായിരുന്നു.

പിന്നാലെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി മകള്‍ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു. കേസില്‍ ഇവര്‍ ജാമ്യം നേടി. പിന്നീട് കണ്ടുമുട്ടിയപ്പോള്‍ മരുമകന്‍ ഇവരെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. 

തന്റെ ഈ ദുരവസ്ഥയ്ക്ക് കാരണം നിങ്ങളാണെന്ന് കുറ്റപ്പെടുത്തി അക്രമിക്കുകയും പതിവായിരുന്നു. ഒടുവില്‍ ശല്യം സഹിക്കവയ്യാതെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ