
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിച്ച് വെബ്സൈറ്റിലൂടെ തട്ടിപ്പ് നടത്തിയ ഐഐടി വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ വീട്ടിൽ നിന്നാണ് ഇരുപത്തിമൂന്നുകാരനായ രാകേഷ് ജാംഗിദിനെ അറസ്റ്റ് ചെയ്തത്.
പുതിയ സർക്കാർ അധികാരത്തിലേറിയതിന്‍റെ ഭാഗമായി സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതിയാണെന്നാണ് വെബ്സൈറ്റിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വെബ്സൈറ്റിൽ മെയ്ക്ക് ഇന്ത്യ ലോഗോയും ഉപയോഗിച്ചിരുന്നു.
രജിസ്ട്രേഷന്‍റെ ഭാഗമായി ലഭിക്കുന്ന വ്യക്തികളുടെ ഡാറ്റ പരസ്യകമ്പനികൾക്ക് മറിച്ചു നൽകി പണം കണ്ടെത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. പതിനഞ്ച് ലക്ഷത്തോളം പേരുടെ ഡാറ്റ ഇത്തരത്തിൽ ശേഖരിച്ചതായും ദില്ലി പൊലീസിന്‍റെ സൈബർ വിഭാഗം കണ്ടെത്തി.