
ദില്ലി: കാമുകിയായ ശ്രദ്ധയെ കൊലപ്പെടുത്തിയ പ്രതിയായ അഫ്താബ് പൂനാവാലയെ ദില്ലി കോടതി വീണ്ടും നാല് ദിവസത്തേക്ക് പൊസീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് സാകേസ് കോടതിയില്‍ ഹാജറാക്കിയത്. പൂനാവാലയുടെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു.
അതേ സമയം കാമുകി ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫ്താബ് അമീൻ പൂനാവാല ഇന്ന് ദില്ലി കോടതിയിൽ താന്‍ കാമുകിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചു. എന്നാല്‍ ആ നിമിഷത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണ് എന്നാണ് അഫ്താബ് കോടതിയില്‍ പറഞ്ഞത്. ഇപ്പോൾ തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ എല്ലാം "പൂർണ്ണ സത്യമല്ല" എന്നും അഫ്താബ് കോടതിയില്‍ പറഞ്ഞു.
താൻ പോലീസുമായി സഹകരിക്കുന്നുണ്ടെന്നും ശ്രദ്ധയുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ പരാമവധി പൊലീസിന് നല്‍കിയിട്ടുണ്ടെന്നും 28 കാരനായ അഫ്താബ് കോടതിയില്‍ പറഞ്ഞു. തനിക്ക് അറിയാവുന്ന വിശദാംശങ്ങളും പൊലീസിന് നല്‍കുമെന്ന് അഫ്താബ് കോടതിക്ക് ഉറപ്പുനൽകി. സംഭവങ്ങള്‍ കഴിഞ്ഞ് പല മാസങ്ങള്‍ ആയതിനാല്‍ പലതും ഓർമിക്കാൻ കഴിയുന്നില്ലെന്നും അഫ്താബ് കോടതിയില്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന്‍ അഫ്താബിൽ നിന്നും ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കുളത്തിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ പോലീസ് കസ്റ്റഡി നീട്ടിനല്‍കാന്‍ പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. താൻ പോലീസുമായി സഹകരിക്കുന്നുണ്ടെന്നും പോലീസും തന്നോട് നന്നായി പെരുമാറുന്നുണ്ടെന്നും അഫ്താബ് കോടതിയെ അറിയിച്ചു. താൻ അവരെ തെറ്റിദ്ധരിപ്പിക്കുകയോ കള്ളം പറയുകയോ ചെയ്യുന്നില്ലെന്ന് അഫ്താബ് പറഞ്ഞു.
അതേ സമയം ശ്രദ്ധയെ ശരീരഭാഗങ്ങൾ കണ്ടെത്തുന്നതിനായി രണ്ട് കുളങ്ങളിലേക്ക് അഫ്താബിനെ അഫ്താബിനെ പൊലീസ് കൊണ്ടുപോയേക്കും. ഈ കുളങ്ങളില്‍ ഒന്ന് മെഹ്‌റൗളി വനത്തിലും മറ്റൊന്ന് ദക്ഷിണ ഡൽഹിയിലെ മൈദൻഗർഹിയിലുമാണ്.
ചോദ്യം ചെയ്യലിനിടെ ഗുരുഗ്രാമിലെ ഡിഎൽഎഫ് സമുച്ചയത്തിന് അടുത്തുള്ള കുറ്റിക്കാട്ടിൽ താൻ ശ്രദ്ധയുടെ മൃതദേഹം വെട്ടിമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളില്‍ ചിലത് ഉപേക്ഷിച്ചതായി അഫ്താബ് പറഞ്ഞതായി ദില്ലി പോലീസ് വ്യക്തമാകുന്നത്. ദില്ലി പോലീസ് സംഘം കുറ്റിക്കാടുകൾ രണ്ടുതവണ പരിശോധിച്ചു. ദില്ലിയിസെ മെഹ്‌റൗളിയിലെ 100 ഫൂട്ട് റോഡിലാണ് ഇയാൾ ഇറച്ചി വെട്ടിയ ഉപകരണങ്ങള്‍ ഉപേക്ഷിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam