കട്ടപ്പനയിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവം; പ്രതികളിലൊരാൾ പിടിയിൽ

Published : Sep 20, 2022, 10:00 PM ISTUpdated : Sep 20, 2022, 10:01 PM IST
കട്ടപ്പനയിൽ നിന്ന്  ആനക്കൊമ്പ് പിടികൂടിയ സംഭവം; പ്രതികളിലൊരാൾ പിടിയിൽ

Synopsis

വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി തിരുവേലിയ്ക്കൽ ജിതേഷാണ് പിടിയിലായത്. കേസിലെ മുന്നാം പ്രതിയാണ് ജിതേഷ്. കേസിൽ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.

കട്ടപ്പന:  ഇടുക്കി കട്ടപ്പനയിൽ നിന്ന്  കഴിഞ്ഞ മാസം ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിലൊരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.  വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി തിരുവേലിയ്ക്കൽ ജിതേഷാണ് പിടിയിലായത്. കേസിലെ മുന്നാം പ്രതിയാണ് ജിതേഷ്. കേസിൽ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.

ഓഗസ്റ്റ് പത്തിനാണ് കട്ടപ്പനയ്ക്ക് സമീപം കരിമ്പാനിപ്പടിയിൽ വച്ച് വിൽപ്പനക്കായി കാറിൽ  കൊണ്ടു വന്ന ആനക്കൊമ്പ് വനം വകുപ്പ് പിടികൂടിയത്.  കേസിലെ ഇടനിലക്കാരനാണ് വള്ളക്കടവ് സ്വദേശിയായ തിരുവേലിയ്ക്കൽ ജിതേഷ്. അറസ്റ്റിലായ ജിതേഷിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കി. കോടതി ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

സുവർണ്ണഗിരിയിൽ വാടയ്ക്ക് താമസിക്കുന്ന കണ്ണംകുളം അരുണിന്റെ കാറിൽ നിന്നാണ് ആനക്കൊമ്പ് പിടികൂടിയത്. പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനക്കൊമ്പ് മറ്റൊരു സംഘത്തിന് കൈമാറാൻ കാറിൽ കാത്ത് നിൽക്കുമ്പോഴാണ് പിടിയിലായത്. ജിതേഷിൽ നിന്നാണ് അരുണും ഇയാളുടെ സഹോദരീ ഭർത്താവ് ബിബിനും 6 ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് വാങ്ങിയത്. നെടുങ്കണ്ടം സ്വദേശിയായ ജയ്മോൻറെ പക്കൽ നിന്നും ആനക്കൊമ്പ് വാങ്ങാൻ ജിതേഷാണ് ഇടനില നിന്നത്. കേസിലെ രണ്ടും നാലും പ്രതികളായ ജയ്മോനും ബിബിനും ഒളിവിലാണ്. എട്ടു കിലോ നാനൂറു ഗ്രാം തൂക്കവും 124 സെ. നീളവുമുള്ള ആനക്കൊമ്പാണ് ഇവർ വിൽക്കാൻ ശ്രമിച്ചത്. ജയ്മോൻ പിടിയിലായാലേ ആനക്കൊമ്പ് എവിടെ നിന്നാണ് സംഘത്തിന് കിട്ടയതെന്ന് അറിയാൻ കഴിയൂ എന്ന് വനപാലകർ പറഞ്ഞു.

അതേസമയം, ഇടുക്കി വട്ടവടയിൽ ലഹരിവസ്തുക്കളുടെ വില്പനയും ഉപ‌യോ​ഗവും വ്യാപകമാണെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് മിന്നൽ പരിശോധന നടത്തി ഒരാളെ പിടികൂടി.  കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പടക്കമുള്ള ലഹരിയുടെ ഉപയോഗം വ്യാപകമണെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വട്ടവടയിലെ റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍, മഡ്ഹൗസ് ടെന്റ്,ഹോംസ്‌റ്റേ, സ്‌ക്കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്. 

ദേവികുളം സി ഐ എസ് ശിവലാലിന്റെ നേതൃത്വത്തില്‍ ഇടുക്കി ഡോഗ് സ്വകാഡിന്റെ സഹായത്തോടെയാണ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍, കഞ്ചാവ് കൈവശം വച്ച എറണാകുളം സ്വദേശിയെ പിടികൂടുകയും ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും വട്ടവടിയിലേക്കാണ് പോകുന്നത്. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്നവരും വിദേശികളും ദിവസങ്ങളോളം മേഖലയില്‍ താമസിക്കുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്കിടയില്‍ പ്രദേശവാസികള്‍ ലഹരി ഉല്പന്നങ്ങള്‍ വില്പന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. പരിശോധനയില്‍ സി പി ഒമാരായ മുകേഷ്, രാജേഷ്, സനൽ, അനസ്  തുടങ്ങിയവര്‍ പങ്കെടുത്തു. വരും  ദിവസങ്ങളിളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്‌കൂളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും ദേവികുളം പൊലീസ് പറഞ്ഞു.

*representational image

Read Also: ഭക്ഷണത്തിനായി കാത്തിരുന്ന പെൺകുട്ടിയെ ബലമായി ചുംബിച്ച് ഡെലിവറി ബോയ്; ഇത് 'ഞങ്ങളുടേതല്ലെ'ന്ന് സൊമാറ്റോ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി
വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്