ഭിന്നശേഷിക്കാരിയെ ഗൾഫിലെത്തിച്ച് പീഡിപ്പിച്ച സംഭവം: ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ

Published : Jan 14, 2023, 12:01 AM ISTUpdated : Jan 14, 2023, 12:02 AM IST
ഭിന്നശേഷിക്കാരിയെ ഗൾഫിലെത്തിച്ച് പീഡിപ്പിച്ച സംഭവം: ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ

Synopsis

2020ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ചങ്ങരംകുളം സ്വദേശിയായ പെൺകുട്ടിയെ യഅ്ക്കൂബിന്റെ ഭാര്യയുടെ സഹോദരൻ വിവാഹം ചെയ്തിരുന്നു. പിന്നീട് ഗൾഫിലെത്തിച്ച ശേഷം പെൺകുട്ടിയുടെ ഭർത്താവിന്റെയും സഹോദരിയുടെയും ഒത്താശയോടെ സഹോദരീ ഭർത്താവ് പീഡിപ്പിച്ചെന്നാണ് പരാതി. 

മലപ്പുറം: ഭിന്നശേഷിക്കാരിയായ യുവതിയെ ഭർത്താവിന്റെ സഹായത്തോടെ വിദേശത്ത് വെച്ച് പീഡിപ്പിച്ച ചങ്ങരംകുളം സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിൽവെച്ച് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന ചങ്ങരംകുളം തെങ്ങിൽ സ്വദേശി വാക്കത്ത് വളപ്പിൽ യഅ്ക്കൂബി(49)നെയാണ് ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ അറസ്റ്റ് ചെയ്തത്. 

2020ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ചങ്ങരംകുളം സ്വദേശിയായ പെൺകുട്ടിയെ യഅ്ക്കൂബിന്റെ ഭാര്യയുടെ സഹോദരൻ വിവാഹം ചെയ്തിരുന്നു. പിന്നീട് ഗൾഫിലെത്തിച്ച ശേഷം പെൺകുട്ടിയുടെ ഭർത്താവിന്റെയും സഹോദരിയുടെയും ഒത്താശയോടെ സഹോദരീ ഭർത്താവ് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവും സഹോദരിയും നേരത്തെ അറസ്റ്റിലായിരുന്നു. വിദേശത്തായിരുന്ന പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ചങ്ങരംകുളം പോലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ് ഐ ബാബു ജോർജ്, സീനിയർ സി പി ഒ ഷിജു, സനോജ്, കപിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

Read Also: സ്വർണ്ണം അരപ്പട്ട രൂപത്തിലാക്കി, ജീൻസിനുള്ളിൽ തുന്നി വച്ചു; മലപ്പുറം സ്വദേശി നെടുമ്പാശ്ശേരിയില്‍ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ