മെഡികെയർ ഇൻഷുറൻസ് പദ്ധതിയിലൂടെ തട്ടിയത് 800 കോടി, ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

Published : Sep 14, 2026, 03:09 PM IST
Khadeer Khan Mohammed

Synopsis

ഖദീർ ഖാൻ മുഹമ്മദിനെതിരെയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ കടുത്ത നടപടി.

വാഷിംഗ്ടൺ: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്നും തട്ടിയത് 800 കോടി രൂപ. ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കയിലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡികെയർ തട്ടിപ്പിലൂടെ 9.3 കോടി അമേരിക്കൻ ഡോളർ (ഏകദേശം 800 കോടിയിലധികം രൂപ) തട്ടിയെടുത്ത ഹൈദരബാദ് സ്വദേശിയെയാണ് പിടികിട്ടാപ്പുള്ളിയായി യു.എസ് ഫെഡറൽ കോടതി പ്രഖ്യാപിച്ചത്. ഖദീർ ഖാൻ മുഹമ്മദിനെതിരെയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ കടുത്ത നടപടി.

അമേരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ച് രാജ്യം വിട്ട ഇയാൾ നിലവിൽ ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നതിനാൽ വിചാരണ നടപടികൾ വേഗത്തിലാക്കാൻ കോടതി ഇയാളെ ഔദ്യോഗികമായി കുറ്റവാളിയായി പ്രഖ്യാപിച്ചത്. മെഡിക്കൽ ഉപകരണങ്ങളുടെയും ലബോറട്ടറി പരിശോധനകളുടെയും വ്യാജ ബില്ലുകൾ നിർമ്മിച്ച് മെഡികെയർ പദ്ധതിയിൽ നിന്ന് കോടിക്കണക്കിന് ഡോളർ തട്ടിയെടുത്തു എന്നതാണ് പ്രധാന ആരോപണം. കുറ്റം തെളിയിക്കപ്പെട്ടാൽ പതിറ്റാണ്ടുകളോളം തടവുശിക്ഷയും വൻ തുക പിഴയും ഒപ്പം തട്ടിയെടുത്ത മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടികളും നേരിടേണ്ടി വരും. കേസിൽ ഉൾപ്പെട്ട മറ്റു ചില കൂട്ടാളികളെക്കുറിച്ച് അമേരിക്കൻ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, 11 വയസുകാരിയെ പീഡിപ്പിച്ചു, മുൻ മദ്രസ അധ്യാപകൻ അറസ്റ്റിൽ
പീഡനക്കേസിൽ മുൻ തെഹൽക്കാ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി