മകൾ കണ്ടത് ചോരയിൽകുളിച്ച നിലയിൽ അമ്മയുടെ മൃതദേഹം; അമ്മയുടെ ജീവനെടുത്തത് രാവിലെ സ്കൂളിലാക്കി പോയ അച്ഛൻ; ​ഗവ. ജീവനക്കാരിയെ കൊന്ന് ഭർത്താവ് മുങ്ങി

Published : Jul 12, 2026, 12:48 PM IST
indore woman postal employee killed

Synopsis

കഴിഞ്ഞദിവസമാണ് ഊർമിളയെ ഭർത്താവ് മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് കൊലപ്പെടുത്തിയത്. വൈകിട്ട് സ്കൂൾ വിട്ടെത്തിയ 14-കാരിയായ മകളാണ് ഊർമിളയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ഭോപ്പാൽ: തപാൽവകുപ്പ് ജീവനക്കാരിയെ ഭർത്താവ് കുത്തിക്കൊന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ പോസ്റ്റൽ അസിസ്റ്റന്റായി ജോലിചെയ്യുന്ന ഊർമിള സൈനിയെയാണ് ഭർത്താവ് അഖിലേഷ് സൈനി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ അഖിലേഷിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

കഴിഞ്ഞദിവസമാണ് ഊർമിളയെ ഭർത്താവ് മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് കൊലപ്പെടുത്തിയത്. വൈകിട്ട് സ്കൂൾ വിട്ടെത്തിയ 14-കാരിയായ മകളാണ് ഊർമിളയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

വ്യാപാരിയായ അഖിലേഷ് ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നി​ഗമനം. സംഭവദിവസം രാവിലെ 14-കാരിയായ മകളെയും ഏഴുവയസ്സുള്ള മകനെയും അഖിലേഷാണ് സ്കൂളിൽ കൊണ്ടുവിട്ടത്. കുട്ടികൾക്ക് തന്റെ എടിഎം കാർഡും പിൻനമ്പറും കൈമാറിയ ഇയാൾ വൈകിട്ട് സ്കൂൾ വിട്ടാൽ ബന്ധുവിന്റെ വീട്ടിലേക്ക് പോകണമെന്നും നിർദേശിച്ചു. തനിക്കും അമ്മയ്ക്കും ചില ജോലികളുണ്ടെന്നും ഇതിനായി പുറത്തുപോകേണ്ടതുണ്ടെന്നുമാണ് പ്രതി മക്കളോട് പറഞ്ഞിരുന്നത്. എന്നാൽ, മകൾ സ്കൂൾവിട്ട് നേരേ വീട്ടിലേക്ക് വന്നു. ഇതോടെയാണ് ചോരയിൽ കുളിച്ചനിലയിൽ അമ്മയുടെ മൃതദേഹം കണ്ടത്.

ദമ്പതിമാർക്കിടയിൽ നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നതായി കൊല്ലപ്പെട്ട ഊർമിളയുടെ സഹോദരൻ രാജ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇവർ ഭോപ്പാലിൽ താമസിക്കുമ്പോൾ പൊലീസും ദമ്പതിമാരുടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. കുട്ടികളെ ആലോചിച്ചാണ് ഊർമിള അഖിലേഷിനൊപ്പം താമസം തുടർന്നതെന്നും സഹോദരൻ പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചു, ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന് യുവതി
തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ, പറമ്പിൽ മനുഷ്യ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ, കാണാതായ വയോധികന്റേതെന്ന് സംശയം