ഐഎൻഎസ് വിക്രാന്തിലെ മോഷണം; പ്രതികളെ കൊച്ചിയിലെത്തിച്ചു

Published : Jun 11, 2020, 03:53 PM IST
ഐഎൻഎസ് വിക്രാന്തിലെ മോഷണം; പ്രതികളെ കൊച്ചിയിലെത്തിച്ചു

Synopsis

ബിഹാർ സ്വദേശി ടി സുമിത് കുമാർ, രാജസ്ഥാൻ സ്വദേശി ദയറാം ഷിൻകരി എന്നിവരെയാണ് എൻഐഎ കൊച്ചിയിലത്തിച്ചത്. മോഷ്ടിച്ച ഉപകരണങ്ങൾക്കായി  ബിഹാര്‍, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ എൻഐഎ വ്യാപക തെരച്ചില്‍ നടത്തുകയാണ്. 

കൊച്ചി: വിമാനവാഹിനി കപ്പലിലെ മോഷണക്കേസ് പ്രതികളെ കൊച്ചിയിലെത്തിച്ചു. ബിഹാർ സ്വദേശി ടി സുമിത് കുമാർ, രാജസ്ഥാൻ സ്വദേശി ദയറാം ഷിൻകരി എന്നിവരെയാണ് എൻഐഎ കൊച്ചിയിലത്തിച്ചത്. ഇന്നലെയാണ് ഇവരെ എൻഐ അറസ്റ്റ് ചെയ്തത്. സ്വകാര്യ കമ്പനിയുടെ കരാർ ജീവനക്കാരായി കപ്പലില്‍ പെയിന്റിംഗ് ജോലിക്കെത്തിയതായിരുന്നു ഇരുവരും. 

5 മൈക്രോ പ്രോസസറുകളും 10 റാം ചിപ്പും 5 ഹാര്‍ഡ് ഡിസ്കുമായിരുന്നു ഇരുവരും മോഷ്ടിച്ചത്. കപ്പലിലെ മള്‍ട്ടി ഫംഗ്ഷണല്‍ കണ്‍സോളില്‍നിന്നായിരുന്നു ഇവ തട്ടിയെടുത്തത്. ഇതില്‍ 2 ഹാര്‍ഡ് ഡിസ്കുകളുൾപ്പെടെ ചില ഉപകരണങ്ങള്‍ എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്നവക്കായി ബിഹാര്‍, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വ്യാപക തെരച്ചില്‍ നടത്തുകയാണ് എൻഐഎ. 

ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്തിൽനിന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവ മോഷണം പോയത്. തുടര്‍ന്ന് എൻ ഐ എ കേസ് ഏറ്റെടുത്തു. കപ്പല്‍ നിര്‍മ്മാണത്തിന് എത്തിയവരുള്‍പ്പെടെ 5000 പേരുടെ വിരലടയാളം പരിശോധിച്ച ശേഷമാണ് എൻഐഎക്ക് പ്രതികളെ പിടികൂടാനായത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ