
തിരുവനന്തപുരം: അന്തർസംസ്ഥാന മോഷണസംഘം തിരുവനന്തപുരത്ത് പിടിയിൽ. വാഹനമോഷണം, പിടിച്ചുപറി, മാലപ്പൊട്ടിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ മൂന്നംഗസംഘമാണ് പിടിയിലായത്. നിരവധി കേസ്സുകളിൽ പ്രതികളായ അച്ചു എന്ന് വിളിക്കുന്ന മിഥുൻ, ഹാരിസ് എന്ന ഷാനവാസ് ,വിഷ്ണു എന്നിവരെയാണ് കിളിമാനൂർ പോലീസും തിരു: റൂറൽ ഷാഡോ ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. മാലപൊട്ടിക്കൽ , വാഹനമോഷണം, പിടിച്ചുപറി തുടങ്ങി കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധിക്കേസുകളാണ് ഇവർക്കെതിരെയുളളത്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ മാത്രം പത്തിലധികം മാലപ്പൊട്ടിക്കൽ കേസുകൾ സംഘത്തിനെതിരെയുണ്ട്.
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നിന്നും വരികയായിരുന്ന യുവതിയെ സ്കൂട്ടറിൽനിന്ന് തളളിയിട്ട് അഞ്ചുപവന്റെ സ്വർണ മാല കവർന്ന കേസിലാണ് സംഘം പിടിയിലായത്.
അതേ ദിവസം തന്നെ നഗരൂർ തേക്കിൻകാട് വെച്ച് മറ്റൊരു സ്ത്രീയുടെ മാല പൊട്ടിക്കാനുംസംഘം ശ്രമിച്ചിരുന്നു.എന്നാൽ യുവതി ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ കൂടിയതിനാൽ ശ്രമം വിജയിച്ചില്ല. പണയം വെച്ച മാലയും മോഷണത്തിനായി ഉപയോഗിച്ച ടൂവീലറും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam