
ഗുരുഗ്രാം: ഐഫോണുകൾ തട്ടിയെടുത്തതിന് പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലർ സ്റ്റോറിന്റെ മുൻ മാനേജരെയും സുഹൃത്തിനെയും ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിയെടുത്ത ഫോണുകൾ നേപ്പാളിൽ വിൽക്കാനായിരുന്നു ഇവരുടെ പദ്ധതി. ജനുവരി 5 ന് സെക്ടർ 52 ലെ ആർഡി മാളിലെ റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ നിന്ന് 60 ഐഫോൺ മൊബൈലുകളും 4 സ്മാർട്ട് വാച്ചുകളും 2 ലാപ്‌ടോപ്പുകളും കാണാതാവുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
മോഷണം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി ആറിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കടയിൽ മാനേജരായി ജോലി ചെയ്തിരുന്ന നരേന്ദ്ര കുമാർ, സുഹൃത്ത്, കൊറിയർ ബോയിയുമായ അശോക് കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടയുടെ വ്യാജ താക്കോലുകൾ നിർമ്മിച്ചെന്നും അത് ഉപയോഗിച്ച് അവിടെ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ പദ്ധതിയിടുകയായിരുന്നെന്നും നരേന്ദർ പൊലീസിനോട് പറഞ്ഞു.
വളരെ വേഗം സമ്പന്നരാകാൻ വേണ്ടിയാണ് കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. മോഷ്ടിച്ച 57 ഐഫോണുകളും നാല് സ്മാർട്ട് വാച്ചുകളും രണ്ട് ലാപ്‌ടോപ്പുകളും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ക്രൈം എസിപി പ്രീത് പാൽ സിംഗ് സാംഗ്വാൻ പറഞ്ഞു.
Read Also: തൃശ്ശൂരിലെ ധനവ്യവസായബാങ്ക് തട്ടിപ്പ് ക്രൈംബ്രാഞ്ചും പൊലീസും അന്വേഷിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam