
കൊച്ചി : കൊച്ചിയിൽ വീട്ടിനുള്ളിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഐ.ടി വിദഗ്ദൻ പൊലീസ് പിടിയിൽ. കോന്തുരുത്തി സ്വദേശി സനലിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയിൽ പെൻക്യാമറ ഒളിപ്പിച്ച് വെച്ചാണ് ഇയാൽ ദൃശ്യങ്ങൾ പകർത്തിയത്.
ഭാര്യയോടൊപ്പം സൗഹൃദ സന്ദർശനത്തിന് എത്തിയ വീട്ടിലെ കിടപ്പു മുറിയോട് ചേർന്നുള്ള കുളിമുറിയിലാണ് സനൽ രഹസ്യ ക്യാമറ ഒളിപ്പിച്ചു വച്ചത്. വീട്ടുകാരും ഭാര്യയും അറിയാതെയായിരുന്നു ഇത്. കുളിമുറിയിൽ പെൻക്യാമറ ഒളിപ്പിച്ച ശേഷം തിരിച്ച് പോയ സനൽ കുറച്ചു കഴിഞ്ഞ് തിരച്ചെത്തി. ഇതിനിടയിലാണ് പെൺകുട്ടി കുളിമുറിയിൽ സംശയകരമായി പേന കണ്ടത്. പേന തൻറേതാണെന്നും അബദ്ധത്തിൽ കുളിമുറിയിൽ മറന്നു വച്ച് പോന്നതാണെന്നും പറഞ്ഞ് പേന തിരികെ വാങ്ങാൻ സനൽ ശ്രമിച്ചു.
എംഡിഎംഎ വിൽപ്പനക്കാരൻ കാസർകോട് പിടിയിൽ; വിതരണത്തിനെത്തിച്ച മയക്കുമരുന്ന് പിടികൂടിയത് വീട്ടിൽ നിന്ന്
പേനയിൽ ഒരു നീല ബട്ടൻ തെളിഞ്ഞ് ശ്രദ്ധയിൽപെട്ട യുവതി പേന തിരികെ കൊടുക്കാതെ പരിശോധിച്ചപ്പോഴാണ് ഒളിക്യാമറയും മെമ്മറ് കാർഡും ശ്രദ്ധയിൽ പെട്ടത്. മെമ്മറി കാർഡ് പരിശോധിച്ചതിൽ സനൽ ക്യമറ ഒളിപ്പിക്കുന്ന ദൃശ്യവും പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും പതിഞ്ഞതായി കണ്ടെത്തി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam