അമ്മയെ സംരക്ഷിച്ചില്ല, കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് തടവ് ശിക്ഷ

Published : Aug 23, 2023, 02:57 PM ISTUpdated : Aug 23, 2023, 03:05 PM IST
അമ്മയെ സംരക്ഷിച്ചില്ല, കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് തടവ് ശിക്ഷ

Synopsis

അമ്മയ്ക്ക് മാസം 5000 രൂപ നൽകണമെന്ന് ജൂലൈയിൽ പുറത്തിറക്കിയ ഉത്തരവ് പാലിക്കാത്തതിനാണ് ആര്‍ഡിഒ ശിക്ഷ വിധിച്ചത്

മധുര: തമിഴ്നാട് മധുരയിൽ അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് 3 മാസം തടവുശിക്ഷ. അമ്മയ്ക്ക് മാസം 5000 രൂപ നൽകണമെന്ന് ജൂലൈയിൽ പുറത്തിറക്കിയ ഉത്തരവ് പാലിക്കാത്തതിനാണ് ആര്‍ഡിഒ ശിക്ഷ വിധിച്ചത്. തിരുച്ചെന്തൂര്‍ റെവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം ഗുരുചന്ദ്രനാണ് എറാള്‍ താലൂക്കിലെ വാഴവല്ലന്‍ സ്വദേശിയായ ഇ മലൈയമ്മാള്‍ പരാതി നല്‍കിയത്.

മകനായ ഇ മുത്തുകുമാര്‍ സംരക്ഷിക്കുന്നില്ലെന്നും ശ്രുശ്രൂഷിക്കുന്നില്ലെന്നും വിശദമാക്കിയായിരുന്നു പരാതി. പരാതിയില്‍ അന്വേഷണം നടത്തിയാണ് ആര്‍ഡിഒ മുത്തുക്കുമാറിനോട് മാസം തോറും അമ്മയ്ക്ക് 5000 രൂപ നല്‍കാനും അമ്മയെ സംരക്ഷിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മകന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും സഹായധനം നല്‍കുന്നില്ലെന്നും വ്യക്തമാക്കി ജൂലൈ 31നാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

ഇതോടെയാണ് ശക്തമായ നടപടി എടുക്കാന്‍ കളക്ടര്‍ ആര്‍ഡിഒയ്ക്ക് നിര്‍ദേശം നല്‍കിയത്. മാതാപിതാക്കളുടേയും മുതിര്‍ന്ന പൌരന്മാരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. മുത്തുകുമാറിനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് പേരൂറാണി സബ് ജയിലിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം