ജോളിയ്ക്ക് പശ്ചാത്താപമുണ്ടെന്ന് തോന്നിയില്ല; തെളിവെടുപ്പില്‍ പൂര്‍ണമായും സഹകരിച്ചെന്നും അയല്‍വാസി ബാവ

By Web TeamFirst Published Oct 11, 2019, 3:58 PM IST
Highlights

പൊന്നാമറ്റത്തു നിന്ന് പൊലീസിന് നിര്‍ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ജോളി തെളിവെടുപ്പുമായി പൂര്‍ണമായും സഹകരിച്ചെന്നും ബാവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൂടത്തായി: കൂടത്തായി കൊലപാതകക്കേസില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന ഒന്നാം പ്രതി ജോളിയില്‍ പശ്ചാത്താപത്തിന്‍റേതായ ഒരു ലക്ഷണവും കണ്ടില്ലെന്ന് പൊന്നാമറ്റം തറവാട്ടിലെ അയല്‍വാസിയായ  ബാവ. തെളിവെടുപ്പുവേളയില്‍ പ്രതികള്‍ക്കും അന്വേഷണസംഘത്തിനും പുറമേ ബാവയെ മാത്രമാണ് പൊന്നാമറ്റത്തു പ്രവേശിക്കാന്‍ അനുവദിച്ചത്. 

പൊന്നാമറ്റത്തു നിന്ന് പൊലീസിന് നിര്‍ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ജോളി തെളിവെടുപ്പുമായി പൂര്‍ണമായും സഹകരിച്ചെന്നും ബാവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം മുതല്‍ പരാതിക്കാരായ റോജോക്കും റെഞ്ചിക്കും പൂര്‍ണപിന്തുണ നല്‍കി ഒപ്പം നിന്ന വ്യക്തി കൂടിയാണ്  അയല്‍വാസിയായ ബാവ. 

പൊന്നാമറ്റത്തെ തെളിവെടുപ്പിനു ശേഷം മഞ്ചാടി മാത്യുവിന്‍റെ വീട്ടിലേക്കും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. അവിടെ നിന്ന്  ജോളിയെ ഷാജുവിന്‍റെ പുലിക്കയത്തുള്ള വീട്ടിലേക്ക് തെളിവെടുപ്പിനായി എത്തിച്ചു. ഷാജുവിന്‍റെ മുന്‍ഭാര്യ സിലി കുഴഞ്ഞുവീണ ദന്താശുപത്രിയിലേക്കും പ്രതികളെ എത്തിക്കുമെന്നാണ് വിവരം. 

Read Also: കൂട്ടത്തായി കൊലപാതകം; തുമ്പ് തേടി 'ജോളി'യുമായി പൊലീസ് തിരച്ചില്‍

കൂടത്തായിയില്‍ മരിച്ച ആറില്‍ അഞ്ചുപേരെയും താന്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നെന്ന് ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു. അന്നമ്മയെ മാത്രം കീടനാശിനി നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതിനിടെ, ജോളി കോയമ്പത്തൂരില്‍ പോയത് ജോണ്‍സണെ കാണാനാണെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും ബംഗളൂരുവിലേക്ക് പോയിരുന്നതായും ടവര്‍ ഡംപ് പരിശോധനയിലൂടെ പൊലീസ് കണ്ടെത്തി.  

Read Also: ജോളി കോയമ്പത്തൂരില്‍ പോയത് ജോണ്‍സണെ കാണാന്‍; രണ്ടു ദിവസം അവിടെ താമസിച്ചെന്നും പൊലീസ്


 

click me!