കോഴിക്കോട് മാധ്യമപ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം; പഞ്ചായത്ത് മെമ്പറടക്കം ആക്രമിച്ചെന്ന് പരാതി

Published : May 21, 2020, 08:03 PM ISTUpdated : May 21, 2020, 09:05 PM IST
കോഴിക്കോട് മാധ്യമപ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം; പഞ്ചായത്ത് മെമ്പറടക്കം ആക്രമിച്ചെന്ന് പരാതി

Synopsis

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനെതിരെ ആള്‍ക്കൂട്ട ആക്രമണം. മോഷ്ടാവെന്ന് ആരോപിച്ച് പഞ്ചായത്ത് മെമ്പറടക്കമുള്ള സംഘം കയ്യേറ്റത്തിന് ശ്രമിച്ചുവെന്ന് പരാതി.

കോഴിക്കോട്: ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമപ്രവര്‍ത്തകന് നേരെ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഒത്തുചേര്‍ന്ന ആള്‍ക്കൂട്ടം ആക്രമണം നടത്തി. മാധ്യമം കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സിപി ബിനീഷിനെയാണ് നരിക്കുനി കാവുംപൊയിലില്‍ ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി മോഷ്ടാവെന്ന് ആരോപിച്ച് ആക്രമണം നടത്തിയത്. ബുധനാഴ്ച രാത്രി പൂനുരിലെ വീട്ടിലേക്ക് പോവുകയായിരുന്നു ബിനീഷ്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്തു. സംഭവത്തില്‍, നരിക്കുനി സ്വദേശികളായ ചെറുകണ്ടിയില്‍ അതുല്‍ (22), കാരുകുളങ്ങര അഖില്‍ (26), കാരുകുളങ്ങര അനുരാജ് (24), കണ്ണിപ്പൊയില്‍ പ്രശോഭ് (24), കാവുമ്പൊയില്‍ ഗോകുല്‍ദാസ് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍, ഏഴ് മണിക്കുശേഷം നിങ്ങള്‍ക്ക് റോഡിലെന്താണ് കാര്യം എന്നായിരുന്നു അക്രമികളുടെ ചോദ്യം. സ്ഥലത്തെത്തിയ പഞ്ചായത്ത് മെമ്പറും അക്രമി സംഘത്തിനൊപ്പം ചേര്‍ന്നതായി കൊടുവള്ളി പൊലീസില്‍ നല്‍കിയ പരാതിയില്‍ ബിനീഷ് വ്യക്തമാക്കി. ബിനീഷ് വിവരമറിയിച്ചതിന് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാവട്ടെ 'കള്ളന്‍മാരുടെ ശല്യമുള്ളതിനാലാണ് ഇവര്‍ റോഡിലിറങ്ങിയതെന്ന് നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ചു. കള്ളന്‍മാരെ പിടിക്കേണ്ടത് പൊലീസല്ലേ, നാട്ടുകാര്‍ ആണോ എന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം ഉണ്ടായില്ലെന്നും ബിനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകും വഴിയായിരുന്നു സംഭവം. ഒരു ഫോണ്‍ വന്നപ്പോള്‍ റോഡരികില്‍ വണ്ടി ഒതുക്കി സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. അന്നേരം പ്രദേശവാസിയായ അതുല്‍ എന്ന യുവാവ് വന്ന് ചോദ്യം ചെയ്തു. മോഷ്ടാവാണോ എന്ന് ചോദിച്ചപ്പോള്‍ മോഷ്ടാവല്ല, മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും ഇയാള്‍ അസഭ്യം പറഞ്ഞു. തുടര്‍ന്ന്, ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് അല്‍പ്പമകലെ റോഡില്‍ കൂട്ടംകൂടി നിന്ന ആളുകളെ വിളിച്ചുവരുത്തുകയും ചെയ്തു.  തുടര്‍ന്ന് വടികളുമായി പതിനഞ്ചോളം ആളുകള്‍ എത്തി കള്ളനാണെന്ന് പറഞ്ഞ് ചോദ്യം ചെയ്യുകയും ബിനീഷിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.  മാസ്‌ക് ധരിക്കാതെ കൂട്ടം കൂടി ഇടപഴകുകയായിരുന്നു ആള്‍ക്കൂട്ടം. സര്‍ക്കാറിന്റെ മീഡിയ അക്രഡിറ്റേഷനും മാധ്യമത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചിട്ടും ആരും ചെവിക്കൊണ്ടില്ല. ഇതിനിടെ വണ്ടിയെടുത്ത് പോകാന്‍ ശ്രമിക്കുമ്പാള്‍ ഒരാള്‍ താക്കോല്‍ ഊരിയെടുത്തു. സഥലത്തെത്തിയ നരിക്കുനി പഞ്ചായത്ത് മെമ്പറായ വേണുഗോപാലിനോട് വിവരങ്ങള്‍ പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ, ആള്‍ക്കൂട്ടത്തിനൊപ്പം കൂടി ആക്രമിക്കുകയായിരുന്നുവെന്ന് ബിനീഷ് പറഞ്ഞു. പൊലീസുകാര്‍ പറഞ്ഞിട്ടാണ് തങ്ങള്‍ കാവല്‍ നില്‍ക്കുന്നതെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. അതിനിടെ പലഭാഗത്ത് നിന്നും നിരവധി ആളുകള്‍ ഒഴുകിയെത്തി. തന്റെ വീഡിയോയും ചിത്രങ്ങളും ഇവര്‍ മൊബൈലില്‍ പകര്‍ത്തി കള്ളനെന്ന രീതിയില്‍ പ്രചരിപ്പിച്ചതായും ബിനീഷ് പരാതിയില്‍ പറയുന്നു.

അതിനിടെ, ബിനീഷ് പൊലീസില്‍ വിവരമറിയിക്കുകയും കൊടുവള്ളി സ്‌റ്റേഷനിലെ പൊലീസ് സംഘം എത്തുകയും ചെയ്തു. എന്നാല്‍, കള്ളന്‍മാരുടെ ശല്യം കാരണം സ്ഥലത്ത് ആളുകള്‍ കൂട്ടം കൂടിയതാണെന്ന് നിസ്സാരവല്‍കരിക്കുകയായിരുന്നു പൊലീസ്. മാധ്യമപ്രവര്‍ത്തനം മുഖ്യമന്ത്രി  അവശ്യ സര്‍വീസായി പ്രഖ്യാപിച്ചതാണെങ്കിലും അക്രമിസംഘത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പൊലീസിന്. രാത്രിയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ചട്ടങ്ങള്‍ ലംഘിച്ച് റോഡില്‍ കൂട്ടം കൂടി നില്‍ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ട പൊലീസാണ് അക്രമികള്‍ക്ക് അനുകൂലമായി നിന്നത്. തനിക്കുനേരെയുണ്ടായത് ആള്‍ക്കൂട്ട ആക്രമണവും സദാചാരഗുണ്ടായിസവുമാണെന്ന് ബിനീഷ് പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാനിയമം 143 (അന്യായമായി സംഘം ചേരല്‍), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കല്‍), 323 (ആയുധമില്ലാതെ പരിക്കേല്‍പ്പിക്കല്‍) 506 (ഭീഷണിപ്പെടുത്തല്‍), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങള്‍ക്കാണ് അതുല്‍, പഞ്ചായത്ത് മെമ്പര്‍ വേണഗോപാല്‍ എന്നിവരടക്കം 15 പേര്‍ക്കെതിരെ കേസ് എടുത്തത്. തുടര്‍ന്നാണ് വൈകുന്നേരം അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ആക്രമണം നടത്തിയെന്ന് ബിനീഷ് പരാതിയില്‍ പറയുന്ന പഞ്ചായത്ത് അംഗം വേണുഗോപാലിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി.

സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തനം അവശ്യ സര്‍വ്വീസായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ തടയരുതെന്ന് മുഖ്യമന്ത്രി പലവട്ടം പറഞ്ഞതാണ്.  എന്നിട്ടും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒരുകൂട്ടം ആളുകള്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചത് അംഗീകരിക്കാനാവില്ലെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാക്കമ്മറ്റി വ്യക്തമാക്കി.

 

സംഭവത്തില്‍ ബിനീഷ് പറയുന്നത്:

ഇന്നലെ രാത്രി ഡ്യുട്ടി കഴിഞ്ഞ്​ മാധ്യമം ബ്യൂറോയിൽ നിന്ന്​ എ​െൻറ നാടായ പൂനൂരിലേക്ക്​ പോകു​േമ്പാൾ ആൾക്കൂട്ട ആക്രമണത്തിന്​ ഇരയായി. എ​െൻറ നാട്ടിൽ നിന്ന്​ എട്ട്​ കിലോമീറ്റർ മാത്രം അടുത്തുള്ള നരിക്കുനി കാവുംപൊയിലിൽ വെച്ചാണ്​ ഒരു കൂട്ടർ തടഞ്ഞു​െവച്ച്​ കയ്യേറ്റം ചെയ്​തത്​. രാത്രി പത്ത്​ മണിയോടെ ഒരു ഫോൺ കാൾ വന്നപ്പോൾ അറ്റൻറ്​ ചെയ്യാനായി ബൈക്ക്​ നിർത്തുകയും ഫോൺ കട്ട്​ ചെയ്​ത ശേഷം പോകാനൊരുങ്ങ​ുകയുമായിരുന്നു. ഇതിനി​െട സ്​ഥലത്തെത്തിയ അതുൽ എന്ന പയ്യൻ കള്ളനോടെന്നപോലെ പെരുമാറാൻ തുടങ്ങുകയും കൂടുതൽ പേരെ വിളിച്ചുവരുത്തുകയുമായിരുന്നു. വടിയുമായി സമീപത്തുണ്ടായിരുന്ന ഇവർ എത്തി പ്രകോപനപരമായി സംസാരിച്ചു. കോവിഡ്​, ലോക്​ഡൗൺ നിയമങ്ങളെല്ലാം ലംഘിച്ച്​ മാസ്​ക്​ പോലുമില്ലാതെ അപരിചിതർ തൊട്ടടുത്തത്​ വന്ന്​ കോളറിൽ പിടിച്ചതും മറ്റും ഞാൻ തടഞ്ഞു. വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. സർക്കാറി​െൻറ മീഡിയ അക്രഡിറ്റേഷനും മാധ്യമത്തി​െൻറ തിരിച്ചറിയൽ കാർഡും പുറത്തെടുത്തിട്ടും ആരും ചെവിക്കൊണ്ടില്ല. ഇതിനിടെ താണ​ുപറഞ്ഞ്​ വണ്ടിയെടുത്ത്​ ​േപാകാൻ ശ്രമിക്കു​േമ്പാൾ ഒരാൾ താക്കോൽ ഊരിയെടു​ത്തു.


സ്​ഥലത്തെത്തിയ വേണുഗോപാൽ എന്ന പഞ്ചായത്ത്​ അംഗം പ്രശ്​നം പരിഹരിക്കുന്നതിന്​ പകരം വഷളാക്കിയത്​ ആൾക്കൂട്ടത്തിന്​ ആവേശമായി. ​പലഭാഗത്ത്​ നിന്നും ആളുകൾ ഒഴുകിയെത്തിയിരുന്നു. എ​െൻറ വീഡിയോയും ചിത്രങ്ങളും മൊബൈലിൽ പകർത്തി കള്ളനെന്ന രീതിയിൽ പ്രചരിപ്പിച്ചു. െകാടുവള്ളി സി.ഐ പി. ​ചന്ദ്രമോഹനെ ഞാൻ വിളിച്ചു. ​പോലീസ്​ പറഞ്ഞിട്ടാണ്​ ഇത്​ ചെയ്യുന്നതെന്നായി പഞ്ചായത്ത്​ അംഗം. ഏഴ്​ മണിക്ക്​ ശേഷം പുറത്തിറങ്ങരുതെന്ന്​ അറിയില്ലേയെന്നായിര​ുന്നു കേരള പത്രപ്രവർത്തക യൂണിയൻ ജില്ല പ്രസിഡണ്ട്​ എം.ഫിറോസ്​ ഖാൻ ഫോണിൽ ​വിളിച്ചപ്പോൾ ഈ മെമ്പർ ചോദിച്ചത്​. കോവിഡ്​ പ്രതിരോധത്തിൽ പ്രവർത്തനത്തിലേർപ്പെടുന്ന പഞ്ചായത്ത്​ അംഗത്തിന്​ നൂറിലധികം പേർ മാസ്​ക്​ പോലും ധരിക്കാതെ റോഡിൽ അഴിഞ്ഞാടുന്നത്​ നിയമലംഘനമായി തോന്നിയില്ല. ​ഒടുവിൽ ​പോലീസെത്തി എ​െൻറ പേരും വിലാസവും എഴുതിയെടുത്തു. കള്ളന്മാരുടെ ശല്യമുള്ളതിനാലാണ്​ നാട്ടുകാർ ഇടപെടുന്നതെന്നാണ്​ അപ്പോ​െഴത്തിയ പോലീസ്​ പറഞ്ഞത്​.

പരാതി നൽകിയാൽ ഇതുവഴി പോകാൻ അനുവദിക്കില്ലെന്ന്​ ഈ ഗുണ്ടസംഘം പറഞ്ഞതായി ഇന്ന്​ വൈകീട്ട്​ അറിഞ്ഞു. എല്ലാം കഴിഞ്ഞ്​ തിരിച്ചുപോകു​േമ്പാൾ പഞ്ചായത്ത്​ അംഗത്തി​െൻറ വീടായ തൊട്ടപ്പുറത്തെ അങ്ങാടിയിൽ വെച്ച്​ എന്നെ തല്ലിയൊതുക്കാൻ ചിലർ കാത്തുനിന്നിരുന്നതായും പോലീസ്​ അറിഞ്ഞ കേസായതിനാൽ ഒടുവിൽ പിനതിരിയുകയായിരുന്നെന്നും ഇന്ന്​ ​വൈകീട്ട്​ ചിലർ അറിയിച്ചു.
സംഭവത്തിൽ കൊടുവള്ളി പൊലീസ്​ കേസെടുത്തു. ഇന്ത്യൻ ശിക്ഷാനിയമം 143 (അന്യായമായി സംഘം ചേരൽ), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കൽ), 323 (ആയുധമില്ലാതെ പരിക്കേൽപ്പിക്കൽ) 506 (ഭീഷണിപ്പെടുത്തൽ), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങൾക്ക് കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ്. അതുൽ, വേണഗോപാൽ എന്നിവർക്കടക്കമാണ്​ കേസ്​.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ