തൊടുപുഴയിൽ മാധ്യമപ്രവ‍ർത്തകന് അക്രമിസംഘത്തിന്‍റെ ക്രൂരമർദ്ദനം

Published : Sep 02, 2020, 12:10 AM IST
തൊടുപുഴയിൽ മാധ്യമപ്രവ‍ർത്തകന് അക്രമിസംഘത്തിന്‍റെ ക്രൂരമർദ്ദനം

Synopsis

മാധ്യമപ്രവ‍ർത്തകന് അക്രമി സംഘത്തിന്‍റെ ക്രൂരമർദ്ദനം. ജനയുഗം ലേഖകൻ ജോമോൻ വി. സേവ്യറിനാണ് മർദ്ദനമേറ്റത്.

തൊടുപുഴ: മാധ്യമപ്രവ‍ർത്തകന് അക്രമി സംഘത്തിന്‍റെ ക്രൂരമർദ്ദനം. ജനയുഗം ലേഖകൻ ജോമോൻ വി. സേവ്യറിനാണ് മർദ്ദനമേറ്റത്. തലയ്ക്കും മുഖത്തും പരിക്കേറ്റ ജോമോൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

കരിമണ്ണൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ജോമോന് മർദ്ദനമേറ്റത്. വാഹനം ഓ‍വർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് വഴിയിൽ കാർ, ബൈക്ക് യാത്രികർ തമ്മിൽ സംഘർഷം നടക്കുന്നുണ്ടായിരുന്നു. ഇതറിയാതെ ഈ വഴി വന്ന ജോമോനെ അക്രമി സംഘം മ‍ർദ്ദിക്കുകയായിരുന്നു. 

അക്രമി സംഘത്തിലെ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഘത്തിലെ മുഴുവൻ പേരെയും ഉടൻ പിടികൂടണമെന്ന് പത്രപ്രവർത്തക യൂണിയൻ ഇടുക്കി ജില്ലാ ഘടകം ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്