എട്ടാം ക്ലാസിൽ പഠിച്ചപ്പോഴുള്ള തർക്കം, പാലുകാച്ചിനെത്തിയപ്പോൾ തീർത്തു, കോഴിക്കോട് പത്താം ക്ലാസുകാർക്ക് മർദ്ദനം

Published : Aug 22, 2022, 10:07 PM IST
എട്ടാം ക്ലാസിൽ പഠിച്ചപ്പോഴുള്ള തർക്കം, പാലുകാച്ചിനെത്തിയപ്പോൾ തീർത്തു, കോഴിക്കോട് പത്താം ക്ലാസുകാർക്ക് മർദ്ദനം

Synopsis

എട്ടാം ക്ലാസിൽ പഠിച്ചപ്പോഴുണ്ടായ തർക്കത്തിന്‍റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ  മർദ്ദിച്ചെന്ന പരാതിയുമായി ജൂനിയർ വിദ്യാർത്ഥികൾ

കോഴിക്കോട്: എട്ടാം ക്ലാസിൽ പഠിച്ചപ്പോഴുണ്ടായ തർക്കത്തിന്‍റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ  മർദ്ദിച്ചെന്ന പരാതിയുമായി ജൂനിയർ വിദ്യാർത്ഥികൾ. വീടു പാലുകാച്ചലിനെത്തിയപ്പോഴാണ് സംഘം ചേർന്ന് മർദ്ദിച്ചതെന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. 

വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ... ഞായറാഴ്ച വൈകീട്ട് ബാലുശ്ശേരി വീര്യമ്പ്രത്തുള്ള സുഹൃത്തിന്‍റെ വീട്ടിൽ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ പോയി. അവിടെ വച്ച് സീനിയർ വിദ്യാർത്ഥികൾ മുൻവൈരാഗ്യത്തിന്‍റെ പേരിൽ സംഘംചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. 

പരിക്കേറ്റവർ കുട്ടമ്പൂർ സ്കൂളിൽ നിന്ന് ഇക്കൊല്ലം പത്താം ക്ലാസ് ജയിച്ചവരാണ്. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതിർന്ന വിദ്യാർത്ഥികളുമായി തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് വർഷങ്ങൾക്കിപ്പുറം തീർത്തത് എന്നും പരിക്കേറ്റ മിഥിലാജും സിറിൽ ബാബുവും പറയുന്നു.

ഇവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലാണ് അദ്യം പ്രവേശിപ്പിച്ചത്.  വിദഗ്ധ ചികിത്സ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. ഇരുവിഭാഗവും പരാതി നൽകിയിട്ടുണ്ട്.  വിശദമായ അന്വേഷണത്തിന് ശേഷം കേസ് എടുക്കുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു. 

Read more:  1998 മുതൽ വീടിരിക്കുന്ന ഭൂമി ഡാറ്റാ ബാങ്കിൽ: ക്യഷി ഓഫീസറെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചു വരുത്തും

ഞ്ചാവ് വിൽപ്പനയും ഉപയോഗവും സംസ്ഥാനത്ത് വ്യപകമായി വർധിച്ചുവരികയാണ്. കഞ്ചാവ് എത്തിക്കുന്നവരെയും വിതരണം ചെയ്യുന്നവരേയും തേടി എക്സൈസ്, പൊലീസ് സംഘങ്ങളും വലവിരിക്കുന്നു. ഇന്നിത കോഴിക്ക് സ്വകാര്യ വ്യക്തിയുടെ വീടിന്റെ സിറ്റൌട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളെ പിന്തുടർന്ന് കോഴിക്കോട് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വിതരണം പതിവാക്കിയ പ്രതി പിടിയിലായത്.   കോഴിക്കോട്  കരിക്കാംകുളം ചാക്കറമ്പത്ത് പറമ്പിൽ  മുഹമ്മദ് റഫീഖ് കെ.പി (49)  താമസിക്കുന്ന വീടിന്റെ സിറ്റ് ഔട്ടിൽ വെച്ചാണ് രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.  Read more:

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ