ചാരിത്ര്യശുദ്ധി സംശയിച്ച് ഭാര്യയെ തലക്കടിച്ചു കൊന്ന കേസിൽ വിചാരണ തുടങ്ങി

Web Desk   | Asianet News
Published : Jan 20, 2020, 10:11 PM IST
ചാരിത്ര്യശുദ്ധി സംശയിച്ച്  ഭാര്യയെ തലക്കടിച്ചു കൊന്ന കേസിൽ വിചാരണ തുടങ്ങി

Synopsis

സംഭവ ദിവസം വഴക്ക് രൂക്ഷമാവുകയും മാനസിക അസ്വസ്ഥതയുള്ള പ്രതി കദീജയെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഇറങ്ങിയോടിയ കദീജയെ പിന്തുടർന്നെത്തിയ പ്രതി വീടിനടുത്തുള്ള പറമ്പിൽ വച്ച് മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ്...

മഞ്ചേരി: ചാരിത്ര്യശുദ്ധിയിൽ സംശയം തോന്നി മഴുകൊണ്ട് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിന്‍റെ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിച്ചു. കുഴിമണ്ണ ആക്കപ്പറമ്പ് പുളിയക്കോട് പുറ്റമണ്ണ തവളക്കുഴിയൻ പൂലാട്ട് ഉലാം അലി (54) ആണ് പ്രതി.  2017 നവംബർ 22ന് വൈകീട്ട് അഞ്ചരക്കാണ് കേസിന്നാസ്പദമായ സംഭവം.  

പ്രതിയുടെ ഭാര്യയും ആക്കപ്പറമ്പ് മേൽമുറി പുളിയക്കോട് മുതീരി കോമുക്കുട്ടിയുടെ മകളുമായ ഖദീജ (41) ആണ് കൊല്ലപ്പെട്ടത്. ഏഴ് മക്കളുള്ള ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നു. ഇരു കുടുംബങ്ങളും തമ്മിൽ വഴക്ക് തീർക്കാനായി പലതവണ ചർച്ചകൾ നടത്തിയിരുന്നു. സംഭവ ദിവസം വഴക്ക് രൂക്ഷമാവുകയും മാനസിക അസ്വസ്ഥതയുള്ള പ്രതി കദീജയെ മർദ്ദിക്കുകയും ചെയ്തു. 

തുടർന്ന് ഇറങ്ങിയോടിയ കദീജയെ പിന്തുടർന്നെത്തിയ പ്രതി വീടിനടുത്തുള്ള പറമ്പിൽ വച്ച് മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. തലയ്ക്ക് വെട്ടേറ്റ് തലയോട്ടി പിളർന്ന നിലയിലായിരുന്ന വീട്ടമ്മയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി സി ഐ  എൻ ബി ഷൈജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ