
കൊച്ചി: കാലടിക്കടുത്ത് മറ്റൂരിലെ യുവതിയുടെ കൊലപാതകത്തിന് ശേഷം അപകട മരണമെന്ന് വരുത്തിത്തീർക്കാൻ പ്രതിയായ ഭർത്താവ് ശ്രമിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് മറ്റൂരിലെ വീട്ടില്‍ 36 കാരിയായ സുനിതയുടെ മൃതദേഹം കണ്ടത്.നെഞ്ചില്‍ ആഴത്തിലുള്ള മുറിവേറ്റ നിലയിലായിരുന്നു സുനിതയുടെ മൃതദേഹം.ഗോവണിയിൽ നിന്നും വീണാണ് സുനിതക്ക് പരിക്ക് പറ്റിയതെന്നാണ് ഭര്‍ത്താവ് ഷൈജു ആദ്യം നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്.
എന്നാൽ ഷൈജുവിനെ നാട്ടുകാരും ബന്ധുക്കളും വിശ്വാസത്തിലെടുത്തില്ല. ഷൈജുവും ഭാര്യ സുനിതയും തമ്മിൽ നിരന്തരം വഴക്ക് ഉണ്ടാകാറുള്ളത് അയൽവാസികളാണ് പൊലീസിനോട് പറഞ്ഞത്. ഇതോടെ പൊലീസ് ബന്ധുക്കളോടും വിവരം തിരക്കി. ഷൈജുവിനെതിരെ സുനിത കാലടി പൊലിസീൽ പരാതി നൽകിയിരിന്നുവെന്ന് ബന്ധുക്കളും അറിയിച്ചു.
ഇതോടെ ഷൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോൾ ഷൈജു കുറ്റം സമ്മതിച്ചു. വാക്കു തര്‍ക്കത്തിനിടെ സുനിതയെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്ന് ഷൈജു പൊലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഇയാളെ കോടതിയിൽ ഹാരാക്കി റിമാന്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam