
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറൂടെ മകള്‍ സാന്ദ്രയാണ് മരിച്ചത്. വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് പ്ലാമൂട്ടിലെ വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു സാന്ദ്രയെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം പ്ലാമൂട് റോസ് നഗറിൽ സേവ്യറിന്‍റെ മകളുടെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ സാന്ദ്രയാണ് മരിച്ചത്. ഇന്നലെ എട്ട് മണിയോടെ വീടിന്‍റെ താഴത്തെ നിലയിലുള്ള മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് മൂക്കിൽ ക്ലിപ്പുകള്‍ വച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. മുറിയിൽ നിന്നും മകള്‍ പുറത്തേക്കിറങ്ങാതിനാൽ സേവ്യറും മകനും ചേർന്ന് വാതിൽ തള്ളിതുറക്കുകയായിരുന്നു. ജനറൽ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചു. രണ്ട് വർഷമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി കോളേജിലും പോകാറുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ മൊഴി നൽകിയിട്ടുണ്ട്.
Also Read: കൊടൈക്കനാൽ വനത്തിൽ കാണാതായ യുവാക്കളെ കണ്ടെത്തി, കണ്ടെത്തിയത് മരംവെട്ടുകാർ
അടുത്തിനിടെയായി മുറിക്കുള്ളിലിരുന്ന് മൊബൈൽ ഗെയിംഗ് കളിക്കുകയായിരുന്നു സാന്ദ്രയുടെ പ്രധാന വിനോദമെന്നാണ് ബന്ധുക്കളുടെ മൊഴി. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam