73 കാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി; യുവനടനും രണ്ട് യുവതികളും അറസ്റ്റില്‍

Published : Aug 14, 2022, 11:59 AM IST
73 കാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി; യുവനടനും രണ്ട് യുവതികളും അറസ്റ്റില്‍

Synopsis

നിഥിയുടെ വാക്ക് വിശ്വസിച്ച് പറഞ്ഞ സ്ഥലത്ത് എത്തിയ വ്യവസായിയുടെ കാറിലേക്ക് രണ്ട് യുവാക്കള്‍ കയറുകയായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസുകാരാണ് എന്നാണ് ഇവര്‍ പറഞ്ഞത്. 

ബെംഗളൂരു: എഴുപത്തിമൂന്ന് വയസുകാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയ കേസില്‍ യുവ നടനും രണ്ട് യുവതികളും പിടിയില്‍. ബെംഗലൂര്‍ ജെപി നഗര്‍ സ്വദേശിയായ യുവ നടന്‍ യുവരാജാണ് അറസ്റ്റിലായത്. 

കവന, നിഥി എന്നീ യുവതികളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഏജന്‍സിയോട് പൊലീസ് പറഞ്ഞത് ഇങ്ങനെയാണ്. കവന എന്ന യുവതിക്ക് വ്യവസായിയെ നാല് വര്‍ഷമായി പരിചയമുണ്ട്. കഴിഞ്ഞ ആഴ്ച കവന തന്‍റെ സുഹൃത്ത് നിഥിയെ ഈ വ്യവസായിക്ക് പരിചയപ്പെടുത്തി.

ഇവര്‍ തമ്മില്‍ പിന്നീട് സ്ഥിരമായി വാട്ട്സ്ആപ്പില്‍ ചാറ്റ് ചെയ്യുമായിരുന്നു. ഒരുഘട്ടത്തില്‍ നിഥി തന്‍റെ ചില നഗ്ന ചിത്രങ്ങള്‍ വ്യവസായിക്ക് അയച്ചുകൊടുത്തു. അതിന് ശേഷം അഗസ്റ്റ് 3ന് ഇവര്‍ കൂടികാഴ്ച നടത്താന്‍ തീരുമാനിച്ചു.

നിഥിയുടെ വാക്ക് വിശ്വസിച്ച് പറഞ്ഞ സ്ഥലത്ത് എത്തിയ വ്യവസായിയുടെ കാറിലേക്ക് രണ്ട് യുവാക്കള്‍ കയറുകയായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസുകാരാണ് എന്നാണ് ഇവര്‍ പറഞ്ഞത്. 

വ്യാവസായിക്കെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും. തെളിവായി വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ഉണ്ടെന്നും. കേസില്‍ നിന്ന് പിന്മാറണമെങ്കില്‍ രണ്ട് യുവതികള്‍ക്കും പണം നല്‍കണമെന്നുമാണ് ഇവര്‍ പറഞ്ഞത്.

ഇതോടെ പരിഭ്രാന്തനായ വ്യവസായിയില്‍ നിന്ന് ആദ്യം 3.40 ലക്ഷവും, പിന്നീട് 6 ലക്ഷവും. പിന്നീട് വാട്ട്സ്ആപ്പ് ചാറ്റുകള്‍ ബന്ധുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ സംഘം വാങ്ങിയെടുത്തു. തുടര്‍ന്നും ഭീഷണി തുടര്‍ന്നതോടെയാണ് വ്യവസായി ഹല്‍സാരൂ ഗെയിറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതികളുടെ സുഹൃത്തായ യുവ നടന്‍ യുവരാജാണ് ഈ പദ്ധതി ആസൂത്രണം ചെയ്തതെന്ന് മനസിലായി. ഇയാളാണ് നിഥിയെ വ്യവസായിയുമായി അടുക്കാന്‍ നിയോഗിച്ചത്. ഇതോടെ ഇയാളെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇവര്‍ വേറെയും ആളുകളെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ പദ്ധതി തയ്യാറാക്കിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി പലരുടെയും വിവരങ്ങള്‍ ഈ സംഘം ശേഖരിച്ചുവെന്നാണ് ഇവരുടെ ഇടങ്ങളില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനസിലായത്. ഇറങ്ങാനിരിക്കുന്ന മി.ഭീംറാവു എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്ന നടനാണ് യുവരാജ്.

കാർ വാടകയ്ക്ക് എടുത്ത് തമിഴ്നാട്ടിലേക്ക് കടത്ത്, മണിക്കൂറുകള്‍ക്കുള്ളില്‍ പൊളിച്ച് വിൽപ്പന, പ്രതി പിടിയിൽ

വിമാനത്താവളത്തിലെത്തിയ ഏഷ്യക്കാരുടെ കൈവശം ഹാഷിഷും ലഹരി ഗുളികകളും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ
ചൂടിൽ ആശ്വാസം തേടി ബിയ‍ർ വാങ്ങി, സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ, മദ്യഷാപ്പ് ജീവനക്കാരും ഉപഭോക്താവും തമ്മിൽ തർക്കം