55 പാക്കറ്റ് ഹാഷിഷ്, 200 ലാറിക ഗുളികകള്‍ എന്നിവയാണ് രണ്ട് യാത്രക്കാരില്‍ നിന്ന് കുവൈത്ത് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിമാനത്താവളത്തിലെത്തിയ രണ്ട് ഏഷ്യന്‍ യാത്രക്കാരില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി. 55 പാക്കറ്റ് ഹാഷിഷ്, 200 ലാറിക ഗുളികകള്‍ എന്നിവയാണ് രണ്ട് യാത്രക്കാരില്‍ നിന്ന് കുവൈത്ത് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്. പിടിയിലായവര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്ന് വിദേശത്തേക്ക് റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. സുലൈബിയയില്‍ വെച്ച് കുവൈത്ത് കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് സബ്‍സിഡിയുള്ള ഭക്ഷ്യ വസ്‍തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം കണ്ടെത്തിയത്.

അനധികൃത മദ്യനിര്‍മ്മാണം; കുവൈത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് ഭരണകൂടം സബ്‍സിഡി നല്‍കുന്ന റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ വില്‍പന നടത്തുന്നതിന് രാജ്യത്ത് കര്‍ശന നിരോധനമുണ്ട്. ഇത്തരം ഭക്ഷ്യവസ്‍തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കരുതെന്നും അവ നിയമ നടപടികള്‍ക്ക് വഴിവെയ്‍ക്കുമെന്നും സ്വദേശികളോടും പ്രവാസികളോടും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ച് വന്‍തോതില്‍ റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ കടത്താന്‍ നടത്തിയ ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്. പിടിച്ചെടുത്ത ഭക്ഷ്യ വസ്‍‍തുക്കള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി വാണിജ്യ - വ്യവസായ മന്ത്രാലയത്തിന് കൈമാറി. 

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ഖത്തര്‍ വിമാനത്താവളത്തില്‍ പിടിയില്‍

ദോഹ:മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ഖത്തറിലെ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയില്‍. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ലഗേജില്‍ നിന്ന് ഹാഷിഷ് കണ്ടെടുത്തു. രണ്ട് കിലോയിലധികം ഹാഷിഷ് ആണ് ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കൊണ്ടുവന്നത്.

പ്രവാസികള്‍ ആറ് മാസത്തിനുള്ളില്‍ തിരിച്ചെത്തണമെന്ന നിബന്ധന കര്‍ശനമാക്കുന്നു

2061 ഗ്രാം മയക്കുമരുന്നുണ്ടായിരുന്നു ഇയാളുടെ കൈവശം. രാജ്യത്തേക്ക് വരികയായിരുന്ന ഒരു യാത്രക്കാരന്‍ കൊണ്ടുവന്ന കാര്‍ട്ടന്‍ ബോക്സിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചിരുന്നതെന്ന് ഖത്തര്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.സാധനങ്ങള്‍ പിടിച്ചെടുക്കുകയും ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍തതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.