
കണ്ണൂർ: കണ്ണൂർ പൊതുവാച്ചേരിയിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. മുഴപ്പാല പള്ളിച്ചാൽ പ്രജീഷിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി അബ്ദുൾ ഷുക്കൂറിനെയാണ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി പ്രശാന്തിനെ വെറുതെ വിട്ടു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റ് 23 നാണ് കനാലിൽ നിന്ന് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മര ഉരുപ്പടികൾ മോഷ്ടിച്ച കേസിൽ സാക്ഷി പറഞ്ഞതിനായിരുന്നു കൊലപാതകം.
Also Read: ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം: കുറഞ്ഞ പ്രായം 16 ആക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam