ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ഒന്നരകോടിയിലേറെ, പറ്റിച്ചത് 300ലേറെ പേരെ; യുവതിയും സുഹൃത്തും പിടിയില്‍ 

Published : Jun 30, 2023, 08:43 AM ISTUpdated : Jun 30, 2023, 08:44 AM IST
ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ഒന്നരകോടിയിലേറെ, പറ്റിച്ചത് 300ലേറെ പേരെ; യുവതിയും സുഹൃത്തും പിടിയില്‍ 

Synopsis

കൊല്ലം ശക്തിക്കുളങ്ങര പൊലീസാണ് ഇവരെ പിടികൂടിയത്. തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ ഹരിപ്പാട് സ്വദേശി സുനിത, തോട്ടപ്പള്ളി സ്വദേശി ജസ്റ്റിൻ സേവ്യർ എന്നിവരെ മഹാരാഷ്ട്രയിൽനിന്നാണ് കൊല്ലം ശക്തിക്കുളങ്ങര പൊലീസ് പിടികൂടിയത്.

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. 300ലേറെ പേരെ പറ്റിച്ച സുനിത, സുഹൃത്ത് ജസ്റ്റിൻ എന്നിവരാണ് പിടിയിലായത്. കൊല്ലം ശക്തിക്കുളങ്ങര പൊലീസാണ് ഇവരെ പിടികൂടിയത്. തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ ഹരിപ്പാട് സ്വദേശി സുനിത, തോട്ടപ്പള്ളി സ്വദേശി ജസ്റ്റിൻ സേവ്യർ എന്നിവരെ മഹാരാഷ്ട്രയിൽനിന്നാണ് കൊല്ലം ശക്തിക്കുളങ്ങര പൊലീസ് പിടികൂടിയത്. വള്ളിക്കീഴ് ജംഗ്ഷനിലെ ജിഡിജിഎച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. 

വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 300ലേറെ പേരെയാണ് ഇവര്‍ പറ്റിച്ചത്. ഇവരിൽനിന്ന് ഒന്നരക്കോടിയോളമാണ് തട്ടിയെടുത്തത്. ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ പൊലീസിനെ സമീപിച്ചു. ഇതോടെ സുനിതയും ജസ്റ്റിനും ഒളിവിൽ പോയി. പ്രതികൾ കേരളം വിട്ടെന്ന് മനസിലാക്കിയ ശക്തിക്കുളങ്ങര പൊലീസ് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വല വിരിച്ചു. 

ഇതിനൊടുവിലാണ് നാഗ്പൂരിന് സമീപമുള്ള ചന്ദ്രപൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇവര്‍ പിടിയിലായത്. റെയിൽവേ പ്രൊട്ടക്ഷൻ ടീമിന്‍റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. പ്രതികളെ കൊല്ലത്ത് എത്തിച്ചു. കേസിലെ മറ്റൊരു പ്രതിയായ തോട്ടപ്പള്ളി സ്വദേശി സ്റ്റീഫനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. സ്റ്റീഫന്‍റെ സഹോദരനാണ് ഇപ്പോൾ പിടിയിലായ ജസ്റ്റിൻ. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മലപ്പുറത്ത് വിസ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ വടിവാള്‍ വീശിയ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വിദേശത്ത്  ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത്  92,000 രൂപ കൈപ്പറ്റി കബളിപ്പിച്ച കേസ്സിലെ പ്രതിയായ ഒറ്റപ്പാലം ലക്കിടി സ്വദേശി പടിഞ്ഞാറക്കര ഇബ്രാഹീം ബാദുഷ (47) നെയാണ് പെരിന്തൽമണ്ണ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തത്.

സിങ്കപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ