ചിക്കൻ കറി കിട്ടിയില്ല; വാക്കുതർക്കം, അടിപിടി; അച്ഛൻ മകനെ വിറകിനടിച്ചു കൊന്നു

Published : Apr 06, 2023, 12:39 AM IST
ചിക്കൻ കറി കിട്ടിയില്ല; വാക്കുതർക്കം, അടിപിടി; അച്ഛൻ മകനെ വിറകിനടിച്ചു കൊന്നു

Synopsis

സുള്ള്യയിലെ ​ഗട്ടി​ഗാറിലാണ് സംഭവം. 32 വയസുകാരനായ ശിവറാം ആണ് അച്ഛൻ ഷീണയുടെ അടിയേറ്റ് മരിച്ചത്. 

മം​ഗ​ളൂരു: വീട്ടിൽ ഉണ്ടാക്കിയ കറി രുചിച്ച് നോക്കാൻ പോലും കിട്ടാഞ്ഞതിന്റെ പേരിൽ വഴക്കുണ്ടായതിനെത്തുടർന്ന് അച്ഛൻ മകനെ വിറകിനടിച്ചു കൊലപ്പെടുത്തി. സുള്ള്യയിലെ ​ഗട്ടി​ഗാറിലാണ് സംഭവം. 32 വയസുകാരനായ ശിവറാം ആണ് അച്ഛൻ ഷീണയുടെ അടിയേറ്റ് മരിച്ചത്. 

വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയെച്ചൊല്ലിയാണ് വഴക്കുണ്ടായത്. കറി മുഴുവൻ ഷീണ കഴിച്ചതിനെച്ചൊല്ലിയാണ് ശിവറാം വഴക്കിട്ടത്. കറിയുണ്ടാക്കുമ്പോൾ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോഴാണ് കറി തീർന്നത് അറിഞ്ഞത്. തുടർന്ന് അച്ഛനും മകനും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റമായി. തുടർന്ന് വഴക്ക് കയ്യാങ്കളിയിലെത്തി. പ്രകോപിതനായ ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിനെ തലയ്ക്കടിക്കുകയായിരുന്നു. സുബ്രഹ്മണ്യ പൊലീസ് സ്ഥലത്തെത്തി ഷീണയെ അറസ്റ്റ് ചെയ്തു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മ മക്കൾക്കുമൊപ്പമാണ് അച്ഛൻ ഷീണ കഴിഞ്ഞിരുന്നത്.  

Read Also: 'ഉദ്യോ​ഗസ്ഥന്റെ താല്പര്യത്തിന് മുൻ​ഗണന'; ഇടുക്കിയിൽ ക്ഷീരകർഷകർക്കായുള്ള പദ്ധതിയില്‍ നടന്നത് വൻ തട്ടിപ്പ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ