
ബംഗളൂരു: കര്‍ണാടക ചിത്രദുര്‍ഗയിലെ സെക്സ് റാക്കറ്റിനെ (Sex Racket) കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ഞെട്ടി കര്‍ണാടക. ചിത്രദുര്‍ഗയിലെ തിരക്കേറിയ ഹോലാല്‍ക്കെരേയിലെ പ്രജ്വാല്‍ ഹോട്ടലില്‍ നിന്നാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്. ഹോട്ടലിലെ ശുചിമുറിക്കുള്ളില്‍ പ്രത്യേക രഹസ്യ അറയുണ്ടാക്കിയാണ് ഇടപാടുകാരെ പ്രവേശിപ്പിച്ചിരുന്നത്. കഷ്ടിച്ച് ഒരാള്‍ക്ക് നുഴഞ്ഞ് കയറാന്‍ മാത്രം കഴിയുന്ന വലിപ്പത്തിലായിരുന്നു ഈ അറ നിര്‍മ്മിച്ചിരുന്നത്.
തമിഴ്നാട് , ആന്ധ്ര, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച 12 പെണ്‍കുട്ടികളാണ് ഈ അറയില്‍ കഴിഞ്ഞിരുന്നത്. ഇടപാടുകാരെ ശുചിമുറിക്കുള്ളിലെ ഈ വഴിയിലൂടെയാണ് പ്രവേശിപ്പിച്ചിരുന്നത്. പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നുമില്ല. ശുചിമുറിയുടെ ഭിത്തിയിലൂടെ വഴിയുണ്ടെന്ന് സംശയം തോന്നാതിരിക്കാന്‍ രഹസ്യവാതിലിലും ടൈല്‍ പതിച്ചിരുന്നു. പ്രജ്വാല്‍ ഹോട്ടലിന്‍റെ രണ്ടാം നിലയിലാണ് രഹസ്യ അറ പ്രവര്‍ത്തിച്ചിരുന്നത്.
സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ അടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്ത്. രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചതെന്ന് മാനേജര്‍ പൊലീസിനോട് വെളിപ്പെടുത്തി. രണ്ട് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഹോട്ടല്‍ മാനേജരായ സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. വലിയ തുക വാങ്ങിയാണ് ഇടപാടുകാരെ എത്തിച്ചിരുന്നത്. ഒന്നര വര്‍ഷത്തോളമായി ഈ രഹസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിച്ചിരുന്നു. അറയില്‍ പ്രവേശിപ്പിച്ച് കഴിഞ്ഞാല്‍ ഇവരെ പുറം ലോകത്തേക്ക് വിടില്ല. ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ശുചിമുറിയും കിടക്കയും അടക്കം അകത്ത് തന്നെ സജ്ജീകരിച്ചിരുന്നു. ചിത്രദുര്‍ഗ ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.
മോഷണം, പിടിച്ചുപറി, അബ്കാരി കേസുകളിലെ പ്രതി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
പത്തനംതിട്ട: പന്തളത്ത് യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളങ്കുഴ സ്വദേശി വർഗീസ് ഫിലിപ്പാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ സംഘർഷത്തിൽ പരിക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മോഷണം, പിടിച്ചുപറി, അബ്കാരി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട വർഗീസ് ഫിലിപ്പ്. കഴിഞ്ഞ ദിവസം പന്തളത്തെ പള്ളിയിലെ പെരുനാളിനിടയിലും സംഘർഷമുണ്ടാക്കിയതിനും വർഗീസ് ഫിലിപ്പിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
അമ്പലപ്പുഴ കടപ്പുറത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍: സഹോദരന്‍ കസ്റ്റഡിയില്‍
കൊച്ചി: അമ്പലപ്പുഴ കടപ്പുറത്ത് (Ambalapuzha Beach) യുവാവ് തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ (Death). അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കക്കാഴം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബിസിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കൊലപാതകം നടന്നത്. കടപ്പുറത്ത് വച്ച് മദ്യപിച്ച രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പിന്നാലെയാണ് മത്സ്യത്തൊഴിലാളികള്‍ സന്തോഷിനെ ഷെഡില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സന്തോഷിന്‍റെ സഹോദരനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സെക