
പാറ്റ്ന: തന്നെ നിരന്തരമായി പീഡിപ്പിക്കുന്ന (Sexual Harassment) പിതാവിന്റെ ലൈംഗികാതിക്രമം (Rape) ഒളിക്യാമറയിൽ പകർത്തി മകൾ. പിതാവിന്റെ ക്രൂരത പുറംലോകത്തെ അറിയിക്കാനാണ് 18കാരിയായ പെൺകുട്ടി പിതാവ് അറിയാതെ ആക്രമണം മൊബൈൽ ക്യാമറയിൽ പകർത്തിയത്. വീഡിയോ പുറംലോകത്തെത്തിയതോടെ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. 50 കാരനായ ഇയാൾ അധ്യാപകനാണ്.
നീതി തേടി, പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതും പെൺകുട്ടി തന്നെയാണ്. ബിഹാറിലെ സമസ്തിപൂരിലെ റോസെരയിൽ ആണ് ഇയാൾ താമസിക്കുന്നത്. വൈറൽ വീഡിയോയിൽ പെൺകുട്ടിയെ ആക്രമിക്കുന്ന പിതാവിനെ അറസ്റ്റ് ചെയ്തു. നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളെ കണ്ടെത്തുകയാണ്. റെയ്ഡുകളും നടക്കുന്നുണ്ടെന്നും ഡിഎസ്പി സഹിയാർ അക്തർ പറഞ്ഞു. പിതാവിനെ പോലീസ് ചോദ്യം ചെയ്യുകയും കേസിൽ വേറെയും പ്രതികളുണ്ടോയെന്നറിയാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. ആക്രമണത്തെ പെൺകുട്ടിയുടെ അമ്മ എതിർത്തിരുന്നില്ലെന്നും സംഭവത്തിൽ മിണ്ടാതിരിക്കാൻ ബന്ധു സമ്മർദ്ദം ചെലുത്തിയിരുന്നതായും ആരോപണമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam