കാസർകോട് വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു

Published : Sep 05, 2025, 11:47 PM IST
old man dead

Synopsis

കാസർകോട് മീഞ്ച മദങ്കല്ലുവിൽ വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു. 86 വയസുള്ള സുബ്ബണ്ണ ഭട്ടാണ് മരിച്ചത്.

കാസർകോട്: കാസർകോട് മീഞ്ച മദങ്കല്ലുവിൽ വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു. 86 വയസുള്ള സുബ്ബണ്ണ ഭട്ടാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്വന്തം വീട്ടിൽ വെച്ചാണ് സുബ്ബണ്ണ ഭട്ട് വെടി വെച്ച് മരിച്ചത്. എയർപിസ്റ്റളാണ് എന്നാ ലഭ്യമാകുന്ന വിവരം. സുബ്ബണ്ണ ഭട്ടും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഇരുവർക്കും മക്കളില്ല. ഇരുവരും രോ​ഗബാധിതരായിരുന്നു. സ്വയം ജീവനൊടുക്കാൻ കാരണം രോ​ഗാവസ്ഥയാണ് എന്നാണ് പ്രാഥമിക നി​ഗമനം. ഇന്ന് ഉച്ചക്ക് വെള്ളം വേണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ ഭാര്യ അടുക്കളയിലേക്ക് പോയ സമയത്ത് കിടപ്പുമുറിയിൽ വെച്ച് നെഞ്ചിൽ വെടിവെയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചെന്നൈയിൽ മലയാളിയായ യുവനടിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; പ്രതി പിടിയില്‍
ഓട്ടോ ഡ്രൈവറിൽ നിന്ന് ജ്യോത്സ്യത്തിലേക്ക്, സമൂഹ മാധ്യമങ്ങളിൽ റീൽസുകൾ ; മുരാരി തന്ത്രിയെ പൊലീസ് പിടികൂടിയത് രഹസ്യ നീക്കത്തിലൂടെ