കോടികളുടെ മണി ചെയിൻ തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ രണ്ട് പേർ കൂടി കാസർകോട് പിടിയിൽ

Published : May 16, 2021, 12:28 AM IST
കോടികളുടെ മണി ചെയിൻ തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ രണ്ട് പേർ കൂടി കാസർകോട് പിടിയിൽ

Synopsis

കോടികളുടെ മണി ചെയിൻ തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ രണ്ട് പേർ കൂടി കാസർകോട് പിടിയിൽ. നിക്ഷേപകരിൽ നിന്ന് കിട്ടിയ 150 കോടിയോളം രൂപ ഗൾഫിലേക്ക് കടത്തിയ കാസർകോട് ചേരൂർ സ്വദേശി ജലാലൂദ്ദീൻ, ഐടി വിദഗ്ധൻ പാടി സ്വദേശി മൻഷീഫ് എന്നിവരാണ് പിടിയിലായത്. 

കാസർകോട്: കോടികളുടെ മണി ചെയിൻ തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ രണ്ട് പേർ കൂടി കാസർകോട് പിടിയിൽ. നിക്ഷേപകരിൽ നിന്ന് കിട്ടിയ 150 കോടിയോളം രൂപ ഗൾഫിലേക്ക് കടത്തിയ കാസർകോട് ചേരൂർ സ്വദേശി ജലാലൂദ്ദീൻ, ഐടി വിദഗ്ധൻ പാടി സ്വദേശി മൻഷീഫ് എന്നിവരാണ് പിടിയിലായത്. വടക്കൻ ജില്ലകളിലൊട്ടാകെ ആയിരക്കണക്കിന് പേരിൽ നിന്ന് അഞ്ഞൂറ് കോടിയോളം രൂപ സംഘം തട്ടിയുട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മലേഷ്യ ആസ്ഥാനമായ മൈ ക്ലബ് ട്രേ‍ഡേഴ്സ് എന്ന കമ്പനിയുടെ പേരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് മുഖ്യപ്രതികളാണ് ഇന്ന് പിടിയാലയത്. പിടിയിലായ ചേരൂർ സ്വദേശി ജലാലൂദ്ദീൻ വിദേശത്ത് തുടരുന്ന കമ്പനി ഡയറക്ടർ ടിഎം ഫൈസലിന്‍റെ സുഹൃത്തും തട്ടിപ്പിലെ പ്രധാന പങ്കാളിയുമാണ്. നിക്ഷേപകരിൽ നിന്ന് വാങ്ങിയ 150 കോടിയോളം രൂപ ഗൾഫിലേക്ക് കടത്തിയത് ജലാലൂദ്ദീനാണെന്ന് പൊലീസ് പറഞ്ഞു. 

പിടിയിലായ കാസർകോട് പാടി സ്വദേശി മൻഷിഫ് ഐടി വിദഗ്ധനാണ് കമ്പനിയുടെ ഓൺലൈൻ പ്രചാരണവും ഇടപാടുകളുമെല്ലാം നിയന്ത്രിച്ചിരുന്നത് മൻഷിഫാണ്. പുതുതായി ഒരാളെ ചേർത്തിയാൽ നിക്ഷേപിക്കുന്നതിന്‍രെ 10 ശതമാനം കമ്മീഷൻ, വാർഷിക വർധനവ് 300 ശതമാനം തുടങ്ങിയവായാണ് കമ്പനിയുടെ ഓഫറുകൾ. 

ബാങ്ക് അക്കൗണ്ട് വഴിയോ ഓൺലൈൻ വഴിയോ അല്ല പണമിടപാട്. തട്ടിപ്പിൽ പണം നഷ്ടപ്പെട്ട കാസർകോട് സ്വദേശികളായ നിരവധി പേർ പൊലീസിൽ പരാതിയുമായെത്തുന്നുണ്ട്. നിലവിൽ മഞ്ചേശ്വരം സ്വദേശിയായ ഒരാളുടെ പരാതിയിൽ മാത്രമാണ് കേസ്. മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് മണി ചെയിൻ തട്ടിപ്പ് കമ്പനിയെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. 

മഞ്ചേശ്വരം സ്വദേശി ജാവേദ്, കോഴിക്കോട് സ്വദേശികളായ എംകെ ഹൈദരാലി, എംകെ ഷാജി എന്നിവരാണ് ഇതുവരെ കാസർകോട് പൊലീസിന്‍റെ പിടിയിലായത്. പ്രധാന പ്രതി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ടിഐം ഫൈസൽ വിദേശത്തുണ്ടെന്നാണ് വിവരം. 

മൈ ക്ലബ് ട്രേഡേഴ്സിന്റെ ആപ്പിലൂടെയായിരുന്നു പണ സമാഹരണം. പരാതി കൊടുത്താൽ കേസിൽ പ്രതികളാകുമെന്ന് പറഞ്ഞ് കമ്പനി അധികൃതർ നിക്ഷേപകരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്