പൊലീസ് വേഷത്തിലെത്തി, വ്യവസായികളെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്നു, പ്രതികൾ പിടിയിൽ

Published : Aug 28, 2025, 01:36 AM IST
arrest

Synopsis

നെയ്യാറ്റിൻകരയിൽ പോലീസ് വേഷത്തിൽ വ്യവസായികളെ തട്ടിക്കൊണ്ടുപോയി സ്വർണം, പണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിലായി. 

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പൊലീസ് വേഷത്തിൽ വ്യവസായികളെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കേസിൽ നാല് പേർ പാറശ്ശാല പൊലീസിന്റെ പിടിയിൽ. ഓൺലൈനിലൂടെ പരിചയപ്പെട്ട് കൃഷ്ണഗിരിയിലെ വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട് എത്തിയ തമിഴ്നാട് സ്വദേശികളായ വ്യവസായികളെയാണ് ആൾതാമസം ഇല്ലാത്ത വീട്ടിൽ കെട്ടിയിട്ട് മർദ്ദിച്ചതും സ്വർണ്ണവും പണവും കവർന്നതും.

നെയ്യാറ്റിൻകര സ്വദേശി അഭിരാം,കുന്നത്തുകാൽ സ്വദേശി ബിനോയ്, നെയ്യാറ്റിൻ കര സ്വദേശി വിഷ്ണു ഗോപൻ,ഉദിയൻ കുളങ്ങര സ്വദേശി സാമുവേൽ തോമസ് എന്നിവരാണ് പാറശ്ശാല പോലീസിന്റെ പിടിയിലായത്.ഓൺലൈനിലൂടെ പരിചയപ്പെട്ട് കൃഷ്ണഗിരിയിലെ വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട് എത്തിയ തമിഴ്നാട് സ്വദേശികളായ വ്യവസായികളെയാണ് ആൾതാമസം ഇല്ലാത്ത വീട്ടിൽ കെട്ടിയിട്ട് മർദ്ദിച്ചതും സ്വർണ്ണവും പണവും കവർന്നതും.

ചങ്ങലയ്ക്ക് ബന്ധിച്ച നിലയിലായിരുന്നു ഇരുവരെയും പോലീസ് വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്.വസ്തു വില്പനയുമായി ബന്ധപ്പെട്ട നെയ്യാറ്റിൻകരയിൽ എത്തിയ വ്യവസായികളെ ഇന്നോവ കാർലെത്തിയ പോലീസ് വേഷം ധരിച്ച എത്തിയ നാല് പേരും ചേർന്ന് വ്യാജ അറസ്റ്റ് നടത്തി.തുടർന്ന് കാറിൽ കയറ്റി ആൾതാമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി.കാറിൽ വച്ച് വ്യവസായികളെ ക്രൂരമായി മർദ്ദിച്ചു.മോചന ദ്രവ്യമായി 50 ലക്ഷം രൂപ നൽകിയാൽ മാത്രമേ വിട്ടു നൽകുക എന്ന് അറിയിച്ചായിരുന്നു ഇവരെ പുതിയൻകുളങ്ങരയിലെ വീട്ടിൽ പൂട്ടിയിട്ടത്.വ്യവസായികളുടെ ശബ്ദം പുറത്തു വരാതിരിക്കാൻ വായിൽ തുണി തിരുകി മർദ്ദിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായിട്ടുള്ള രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യാനുള്ളതായി പാറശ്ശാല പോലീസ് അറിയിച്ചിട്ടുണ്ട്.ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിറങ്ങിയ ഡാൻ സാഫ് സംഘമാണ് ആൾതാമസം ഇല്ലാത്ത വീട്ടിലെ ആസ്വാഭാവികത ശ്രദ്ധിക്കുകയും സംഭവം പോലീസിനെ അറിയിക്കുകയും ചെയ്തത്.പ്രതികളെ കൂടുതൽ ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

 

 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്