ഗോവയിൽ പരിചയപ്പെട്ട വിദേശ വനിതയെ ദുബായിലെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

Published : Jul 03, 2024, 04:11 AM IST
ഗോവയിൽ പരിചയപ്പെട്ട വിദേശ വനിതയെ ദുബായിലെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

Synopsis

ബ്രസീലിയൻ മോഡലായ യുവതിയെ ഗോവയിൽ വച്ചാണ് പ്രതിയുൾപ്പടെ രണ്ട് പേർ പരിചയപ്പെടുന്നത്. യുവതി ദുബൈയിലുണ്ടെന്ന് മനസിലാക്കി പ്രതികൾ ഫ്ലാറ്റിൽ പാർട്ടിക്കു ക്ഷണിച്ചു.

ഷൊർണൂർ: ഷൊർണൂരിൽ മലയാളി യുവാവിനൊപ്പം കഴിയുകയായിരുന്ന വിദേശ വനിതയെ ദുബൈയിൽ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന കേസിൽ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. മുപ്പതുകാരനായ മുംബൈ ജോഗേശ്വരി വെസ്റ്റ്, മെഡോ പാർക്കിലെ സൊഹൈൽ ഇഖ്ബാൽ ചൗധരിയാണ് പൊലീസിന്‍റെ പിടിയിലായത്.  ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഗോവയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ മെയ് 12ന് ദുബൈയിൽ വെച്ചായിരുന്നു സംഭവം. ബ്രസീലിയൻ മോഡലായ യുവതിയെ ഗോവയിൽ വച്ചാണ് പ്രതിയുൾപ്പടെ രണ്ട് പേർ പരിചയപ്പെടുന്നത്. യുവതി ദുബൈയിലുണ്ടെന്ന് മനസിലാക്കി പ്രതികൾ ഫ്ലാറ്റിൽ പാർട്ടിക്കു ക്ഷണിച്ചു. പിന്നീട്  പ്രത്യേക പാനീയം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. കൊച്ചിയിൽ തിരിച്ചെത്തിയ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പരാതിയുമായി ചേരാനല്ലൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. 

ആദ്യ ഘട്ടത്തിൽ കൊച്ചി എസിപി അന്വേഷിച്ച കേസ് തുടരന്വേഷണത്തിന് ഷൊർണൂരിലേക്കു കൈമാറി.തുടർന്ന് ഡിവൈഎസ്പി പി.സി.ഹരിദാസന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ചൗധരി പിടിയിലായത്. ഇയാൾ കേസലെ രണ്ടാം പ്രതിയാണെന്നും ഒന്നാമനായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. യുവതി കഴിഞ്ഞ രണ്ട് വർഷത്തോളമായി ഷൊർണൂർ സ്വദേശിയായ യുവാവിനൊപ്പമാണ് കഴിയുന്നതെന്നും പൊലീസ് പറഞ്ഞു.

Read More : മൊബൈൽ ഫോണിലൂടെ പരിചയം, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം, പിന്നാലെ ഭീഷണി; 32 കാരനെ പൊലീസ് പൊക്കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചൂടിൽ ആശ്വാസം തേടി ബിയ‍ർ വാങ്ങി, സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ, മദ്യഷാപ്പ് ജീവനക്കാരും ഉപഭോക്താവും തമ്മിൽ തർക്കം
സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ