കാപ്പയ്ക്ക് സമാനം; ലഹരിക്കടത്ത് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ തടങ്കലുമായി പൊലീസ്

Published : Dec 29, 2022, 01:19 AM IST
കാപ്പയ്ക്ക് സമാനം; ലഹരിക്കടത്ത് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ തടങ്കലുമായി പൊലീസ്

Synopsis

സ്ഥിരമായി മയക്കുമരുന്ന് കടത്തും വിപണനവും നടത്തുന്നവർക്കെതിരെയാണ് നടപടിയെടുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ഈ വകുപ്പ് ചുമത്തി പെരുമ്പാവൂർ കാഞ്ഞിരക്കാട് സ്വദേശി അനസിനെ പോലീസ് കരുതൽ തടങ്കലിൽ ആക്കി

കറുകുറ്റി: ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെടുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ 'കാപ്പ' യ്ക്ക് സമാനമായ കരുതൽ തടങ്കലുമായി പൊലീസ്.സ്ഥിരമായി മയക്കുമരുന്ന് കടത്തും വിപണനവും നടത്തുന്നവർക്കെതിരെയാണ് നടപടിയെടുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ഈ വകുപ്പ് ചുമത്തി പെരുമ്പാവൂർ കാഞ്ഞിരക്കാട് സ്വദേശി അനസിനെ പോലീസ് കരുതൽ തടങ്കലിൽ ആക്കി.

2021 നവംബറിൽ അങ്കമാലി കറുകുറ്റിയിൽ 225 കിലോ കഞ്ചാവുമായി പിടിയിലായ കേസിൽ പ്രതിയാണ് അനസ്. മറ്റു രണ്ട് കേസുകളിൽ കോടതി ശിക്ഷിച്ചു. ഇത് കൂടാതെ രണ്ട് കേസുകളിൽ വിചാരണ നേരിടുകയാണ് അനസ്. കാപ്പ ചുമത്താൻ അനുമതി നൽകുന്നത് ജില്ലാ മജിസ്ട്രേറ്റ് ആണെങ്കിൽ ലഹരി കേസുകളിൽ ഉൾപ്പെട്ട കുറ്റവാളികൾക്കെതിരെ ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ മാത്രമാണ് PNDPS വകുപ്പ് പ്രകാരം നടപടിയെടുക്കുന്നത്. 

ജില്ലയിൽ രാസ ലഹരി ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും കൂടിയതോടെയാണ് സ്ഥിരം കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്. ലഹരി കേസുകളുടെ എണ്ണം ദിവസവും കൂടുന്നതിനാൽ കൂടുതൽ പ്രതികളെ ഈ വകുപ്പ് ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിൽ പൊലീസ് പരിശോധന തുടങ്ങി. ലഹരി മരുന്നിന്‍റെ കടത്തും വിപണനവും തടയുന്ന PNDPS വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ നടപടി എടുക്കുന്നത്. 

തൃശൂര്‍ ചാവക്കാട് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്സൈസിന്‍റെ പിടിയിലായത് ക്രിസ്തുമസ് ദിനത്തിലാണ്. കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനായ  പേനകം സ്വദേശി ശ്രീരാഗ്, ചാവക്കാട് സ്വദേശികളായ അക്ഷയ്, ജിത്തു എന്നിവരാണ് പിടിയിലായത്.  ബംഗ്ലുരുവില്‍ നിന്നാണ് ലഹരി മരുന്ന് കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇവരില്‍ രണ്ട് പേരെ നേരത്തെയും കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്.  

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ