
ദില്ലി: വ്യാജ വിസ കേസിൽ മലപ്പുറം സ്വദേശി ദില്ലിയിൽ അറസ്റ്റിൽ. കുറ്റിപ്പുറം സ്വദേശി മുജീബാണ് പിടിയിലായത്. വ്യാജ വിസ നൽകുന്ന റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്നാണ് ദില്ലി പൊലീസ് പറയുന്നത്. വ്യാജ ഷെങ്കൻ വിസയുമായി ഒരാളെ കഴിഞ്ഞ ദിവസം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുജീബ് ഉൾപ്പെട്ട സംഘത്തിലേക്ക് പൊലീസ് അന്വേഷണം എത്തിയത്.
വിദേശത്ത് പോകാൻ താൽപര്യമുള്ളവരെ തട്ടിപ്പ് സംഘവുമായി ബന്ധിപ്പിക്കുന്ന ഏജന്റാണ് മുജീബെന്നാണ് ദില്ലി പൊലീസ് പറയുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് 49കാരനായ മുജീബിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. 2019ൽ രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ യുവാവ് 2026 ഓഗസ്റ്റ് വരെ വാലിഡ് ആയ ഷെങ്കൻ വിസയുമായി എത്തിയതോടെയാണ് ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ അറസ്റ്റിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam