മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്: മുഖ്യ സൂത്രധാരൻ ബിലാൽ (ശ്രീകുമാർ) അറസ്റ്റിൽ

Published : May 21, 2026, 11:11 PM IST
Bilal

Synopsis

കൊച്ചി മോഡലിംഗ് സെക്സ് റാക്കറ്റ് കേസിൽ മുഖ്യ സൂത്രധാരനായ ബിലാൽ എന്ന ശ്രീകുമാർ അറസ്റ്റിലായി. മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി പെൺവാണിഭം നടത്തിയെന്നാണ് കേസ്. ഒന്നാം പ്രതി സിന്ധു പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ച് വിലപേശൽ നടത്തിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു.

കൊച്ചി: മോഡലിംഗ് സെക്സ് റാക്കറ്റ് കേസിൽ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാർ ആണ് പിടിയിലായത്. മുഖ്യ ആസൂത്രകൻ ശ്രീകുമാറെന്ന് പൊലീസ് പറയുന്നു. മോഡലിംഗിന്റെ മറവിൽ വിദേശത്ത് നടന്നത് പെൺവാണിഭമാണെന്നതിന് കൂടുതൽ തെളിവുകളും ലഭിച്ചു. മുഖ്യപ്രതി സിന്ധു, പെൺകുട്ടികളുടെ ചിത്രങ്ങൾ, ഇടപാടുകാർക്ക് അയച്ച് കൊടുത്ത്, വിലപേശൽ നടത്തി. ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ അന്വേഷണ സംഘം ശേഖരിച്ചു. മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. കൂട്ട ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് സിന്ധുവാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്തു വിലപേശൽ നടത്തുന്നതിന്‍റെ സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു. സിന്ധുവിനെ കേടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. ഇവർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊമ്ടു പോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി. ഇത് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ഫോണിലേക്ക് അയച്ചു. കേസിൽ 5 പ്രതികളാണുള്ളത്. ഒന്നും മൂന്നും നാലും പ്രതികൾ പിടിയിലായി. രണ്ടും അഞ്ചും പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടി തുടങ്ങി.

പരാതിക്കാരിയെ രണ്ടാം പ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചു. ശാരീരികവും മാനസീകവുമായി പീഡിപ്പിച്ച അഞ്ചാം പ്രതി പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സിന്ധുവിനെതിരെ കൂടുതൽ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കും. തുടർന്ന് ഓരോ ചിത്രത്തിലും ഉള്ള പെൺകുട്ടികളുടെ പേരിൽ ഇടപാടുകാരുമായി വിലപേശൽ നടത്തും. ഇത് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പൊലീസിന് കിട്ടിയത്. ഇടപാടുകാരിൽ ചിലരിൽ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും പോലീസ് ശേഖരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മതിൽ ചാടിയെത്തിയ 'മലയാളി' കള്ളൻ, ചാലാട് ക്ഷേത്രത്തിൽ വൻ കവ‍ർച്ച, സെക്യൂരിറ്റി ജീവനക്കാരനെ അടിച്ച് വീഴ്ത്തി മോഷ്ടാവ്
മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; സിന്ധുവിനെതിരെ നിർണായക തെളിവ്, പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചുള്ള വിലപേശലിന്‍റെ സ്ക്രീൻ ഷോട്ടുകൾ കണ്ടെത്തി