ഒരാൾക്ക് കടന്നുപോകാൻ പാകത്തിൽ തുരന്ന ഭിത്തി, ആൾ അകത്തുകടന്നത് വൻ ആസൂത്രണത്തോടെ, വണ്ടൂരിൽ വെള്ളിയാഭരണ കടയിൽ മോഷണം

Published : May 21, 2026, 12:04 AM IST
ROBBERY

Synopsis

സമീപത്തെ മറ്റു സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് വണ്ടൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. കൃത്യമായ ആസൂത്രണത്തോടെയുള്ള മോഷണം എന്നാണ് പോലീസിന്റെയും വിലയിരുത്തൽ.

മലപ്പുറം: മലപ്പുറം വണ്ടൂരിൽ വെള്ളിയാഭരണ കടയിൽ മോഷണം. മാസ്കും തൊപ്പിയും വെച്ച കള്ളൻ അതിവിദഗ്ധമായാണ് കടയുടെ അകത്ത് കടന്നത്. രണ്ട് കിലോ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു. വണ്ടൂർ പോലീസ് അന്വേഷണം തുടങ്ങി. സ്വർണാഭരണങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമല്ല, വെള്ളിയാഭരണ കടകൾക്കും രക്ഷയില്ല. കഴിഞ്ഞദിവസം രാത്രിയിലാണ് മലപ്പുറം വണ്ടൂരിലെ വെള്ളിയാഭരണ കടയിൽ കള്ളൻ എത്തിയത്. കടയുടെ ഭിത്തി തുരന്ന് അതിവിദഗ്ധമായാണ് കടയ്ക്ക് അകത്തു കയറിയത്.

ഒരാൾക്ക് ശ്രമകരമായി കടക്കാൻ പാകത്തിൽ ഭിത്തി പൊളിച്ചിട്ടുണ്ട്. ഡിസ്പ്ലേയിൽ ഉണ്ടായിരുന്ന വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു. ഏകദേശം രണ്ട് കിലോയോളം വരുന്ന ആഭരണം മോഷണം പോയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മോഷണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖത്തെ മാസ്കും തൊപ്പിയും കാരണം ആളെ തിരിച്ചറിയാൻ ആയിട്ടില്ല. സമീപത്തെ മറ്റു സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് വണ്ടൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. കൃത്യമായ ആസൂത്രണത്തോടെയുള്ള മോഷണം എന്നാണ് പോലീസിന്റെയും വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്, ഒടുവിൽ ഇറങ്ങാനാകാതെ കുടുങ്ങി, താഴയെത്തിച്ച് ഫയർഫോഴ്സ്, വിവാഹവാ​ഗ്ദാനം നിഷേധിച്ചത് കാരണം
പെരിന്തൽമണ്ണയിൽ പൊലീസുമായി ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികള്‍; പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു, 2 പേര്‍ കസ്റ്റഡിയിൽ