
കൊച്ചി: കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് അന്വേഷണം ആന്റി ടെററിസ്റ്റ് സ്ക്വാഡിന് കൈമാറി. അധോലോക കുറ്റവാളി രവി പൂജാരി മുഖ്യപ്രതിയായ കേസാണിത്. എറണാകുളം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. രവി പൂജാരിക്കെതിരായ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. തുടരന്വേഷണമാകും ആന്റി ടെററിസ്റ്റ് സ്ക്വാഡ് നടത്തുക. രവി പൂജാരി പ്രതിയായ കേരളത്തിലെ മറ്റ് രണ്ട് കേസുകൾ കൂടി ഇതേ അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് വിവരം.
രവി പൂജാരിയുടെയടക്കം പങ്ക് വെളിപ്പെട്ടതോടെ ഉന്നത പോലീസ് സംഘം ബ്യൂട്ടിപാർലർ വെടിവയ്പ് കേസില്‍ നേരിട്ട് ശ്രദ്ധ പുലർത്തിയിരുന്നു. സെനഗലില്‍ വച്ച് പൂജാരി പിടിയിലായതോടെ ആകാംക്ഷ വർദ്ധിച്ചു.
2018 ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam