കൊച്ചിയെ ഞെട്ടിച്ച കൂട്ടബലാത്സം​ഗം: അമ്മു യുവതിയെ പീഡിപ്പിക്കുമ്പോൾ കാവൽനിന്ന് മറ്റുള്ളവ‍ർ; ഒളിവിലായിരുന്ന അമ്മുവും ജിതിനും വയനാട്ടിൽനിന്ന് പിടിയിൽ

Published : Oct 07, 2026, 11:54 AM IST
kalamassery gang rape case

Synopsis

സ്പായിൽ ജോലി വാ​ഗ്ദാനംചെയ്താണ് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തത്. കേസിൽ ഒന്നാംപ്രതി ശ്രീരാജ്, മൂന്നാംപ്രതി ജിത്ത് മാർട്ടിൻ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ശരണ്യയും ജിതിനും ഒളിവിൽപോയത്. തുടർന്ന് പൊലീസ് നടത്തിയ ഊർജിതമായ തെരച്ചിലിലാണ് ഒളിവിൽകഴിയുകയായിരുന്ന രണ്ടുപേരെയും വയനാട്ടിൽനിന്ന് പിടികൂടിയത്.

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സം​ഗക്കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിലായി. രണ്ടാംപ്രതി അമ്മു എന്ന ശരണ്യയെയും നാലാംപ്രതി ജിതിനെയുമാണ് പൊലീസ് പിടികൂടിയത്. രണ്ടുപ്രതികളെയും വയനാട്ടിലെ പുൽപ്പള്ളിയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ഉച്ചയോടെ പ്രതികളെ കളമശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിക്കും.

പത്തടിപ്പാലത്തെ സ്പായിൽ ജോലി വാ​ഗ്ദാനംചെയ്താണ് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തത്. കേസിൽ ഒന്നാംപ്രതി ശ്രീരാജ്, മൂന്നാംപ്രതി ജിത്ത് മാർട്ടിൻ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ശരണ്യയും ജിതിനും ഒളിവിൽപോയത്. തുടർന്ന് പൊലീസ് നടത്തിയ ഊർജിതമായ തെരച്ചിലിലാണ് ഒളിവിൽകഴിയുകയായിരുന്ന രണ്ടുപേരെയും വയനാട്ടിൽനിന്ന് പിടികൂടിയത്. ഇതോടെ കേസിലെ നാലുപ്രതികളും പിടിയിലായി.

ഒക്ടോബർ രണ്ടാം തീയതിയാണ് യുവതിയെ സ്പായിലേക്ക് വിളിച്ചുവരുത്തി പ്രതികൾ കൂട്ടബലാത്സം​ഗം ചെയ്തത്. പത്തടിപ്പാലത്തെ സ്പായിൽ മാനേജരായി ജോലി അവസരമുണ്ടെന്ന് പ്രതികൾ ഓൺലൈനിൽ പരസ്യംചെയ്തിരുന്നു. ഈ ജോലിക്കായി യുവതിയും അപേക്ഷിച്ചു. രണ്ടാംതീയതി യുവതി നേരിട്ട് അഭിമുഖത്തിനെത്തി. അതേദിവസം വൈകുന്നേരം തന്നെ ജോലി ലഭിച്ചെന്നും വൈകിട്ട് പാർട്ടിയുണ്ടെന്നും പറഞ്ഞ് പ്രതികൾ യുവതിയെ വീണ്ടും വിളിച്ചുവരുത്തി. സ്പായിൽ ശരണ്യയടക്കം ഉണ്ടെന്ന ധൈര്യത്തിലാണ് യുവതി വൈകിട്ട് വീണ്ടുംപോയത്. യുവതിയുടെ ഭർത്താവ് കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറാണ്. ഇദ്ദേഹം ടാക്സി ഓടാൻ പോയെന്ന് ഉറപ്പുവരുത്തിയശേഷമാണ് പ്രതികൾ യുവതിയെ വിളിച്ചുവരുത്തിയത്. എന്നാൽ, സ്പായിലെത്തിയ യുവതിയെ പ്രതികൾ അതിക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.

ഐസ്ക്രീമിലടക്കം ലഹരി കലർത്തിനൽകി യുവതിയെ കൂട്ടബലാത്സം​ഗംചെയ്തെന്നാണ് പരാതി. രണ്ടാംപ്രതിയായ ശരണ്യയാണ് യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചതെന്നും പറയുന്നു. ഒരുദിവസം മുഴുവൻ മുറിയിൽ പൂട്ടിയിട്ടായിരുന്നു പീഡനം. ശരണ്യ യുവതിയെ പീഡിപ്പിക്കുമ്പോൾ മറ്റുപ്രതികൾ പുറത്ത് കാവൽ നിൽക്കുകയായിരുന്നു. ക്രൂരമായ പീഡനത്തിന് ശേഷം പിറ്റേദിവസമാണ് യുവതിക്ക് പുറത്തുകടക്കാനായത്. തുടർന്ന് യുവതി ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കേസിലെ ഒന്നാംപ്രതി ശ്രീരാജ് നേരത്തേയും കൊച്ചിയിൽ സ്പാ നടത്തിയിരുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. സ്പായുടെ മറവിൽ ഇയാൾ മുൻപും ഒട്ടേറെ പെൺകുട്ടികളെ ചൂഷണം ചെയ്തതായും വിവരമുണ്ട്. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതിക്രമത്തിനിരയായ യുവതി നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ആരോ​ഗ്യനില മെച്ചപ്പെട്ടാൽ എസിപിയുടെ നേതൃത്വത്തിൽ യുവതിയുടെ മൊഴിയെടുക്കും. പ്രതികളുടെ തിരിച്ചറിയൽ പരേഡും നടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒളിപ്പിച്ച ഫോണിലെ ചാറ്റിൽ തെളിഞ്ഞു സത്യം; ഹൃ​ദയാഘാതമല്ല, യുവാവിന്റെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും
ശുചിമുറി ഫീസ് ജിപേ സ്വീകരിച്ചില്ല, അകത്ത് കയറിയതോടെ വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമം, പുറത്തു വന്നപ്പോൾ മർദനവും, ജീവനക്കാർ പിടിയിൽ