നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 25 കാരിയെ ചോദ്യം ചെയ്തെങ്കിലേ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു
അടിമാലി: ഇടുക്കി അടിമാലിക്ക് സമീപം തോക്കുപാറയിൽ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പൊലീസ് നിഗമനം. തോക്കുപാറ സ്വദേശിയായ 25 വയസുകാരി പോലീസ് നിരീക്ഷണത്തിൽ. നിലവിൽ യുവതി കോട്ടയം മെഡിക്കൽ കോളേജ ആശുപത്രിയിൽ ചികിത്സയിലാണ്. വൈകുന്നേരം നാല് മണിക്ക് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 25 കാരിയെ ചോദ്യം ചെയ്തെങ്കിലേ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു. അമിത രക്ത സ്രാവത്തെ തുടർന്ന് ചികിത്സയിലുള്ള യുവതിയെ വെള്ളത്തൂവൽ പൊലീസ് നിരീക്ഷിക്കുകയാണ്. മാസമുറയെ തുടർന്നുണ്ടായ രക്തസ്രാവമാണെന്നാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാൽ ഇത് പരിശോധനയിൽ തെറ്റാണെന്ന് തെളിഞ്ഞു. ഇതോടെ വിവരം ആശുപത്രി അധികൃതർ വെള്ളത്തൂവൽ പൊലീസിൽ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കുഞ്ഞിൻ്റെ മരണകാരണം വ്യക്തമാകു
















