
കൊച്ചി: വീട്ടുജോലിക്കാരിയായ തമിഴ്‌നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 52കാരന്‍ പിടിയില്‍. അത്താണി സെന്റ് ആന്റണീസ് ചര്‍ച്ചിന് മുന്‍വശം പടിയഞ്ചേരി വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ പി വി സാബു (52) ആണ് പിടിയിലായത്. തൃക്കാക്കര മുന്‍സിപ്പാലിറ്റി പരിധിയിലുളള വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് സാബു.
ഇക്കഴിഞ്ഞ 26ന് ദേശീമുക്ക് തോപ്പില്‍ ഭാഗത്തെ ഫ്‌ലാറ്റില്‍ മാലിന്യം ശേഖരിക്കാന്‍ ചെന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മാലിന്യം കൊണ്ട് വന്ന് വാഹനത്തില്‍ ഏല്‍പ്പിച്ച ശേഷം തിരികെ പോയി ബക്കറ്റ് കഴുകുന്ന സമയത്തായിരുന്നു സംഭവം. തൃക്കാക്കര സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടമാരായ റഫീക്ക്, റെജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സോണി, നിധിന്‍ കെ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കാക്കനാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ലേഡീസ് ഹോസ്റ്റലില്‍ പീഡനം; നടത്തിപ്പുകാരിയും യുവാക്കളും പിടിയിൽ
കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാക്കളും ഹോസ്റ്റല്‍ നടത്തിപ്പുകാരിയും അറസ്റ്റില്‍. റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍ സാലിയുടെ മകന്‍ ആദര്‍ശ് (19), ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി വീട്ടില്‍ താജുദ്ദീന്റെ മകള്‍ സുല്‍ത്താന (33), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത് വീട്ടില്‍ സാലിയുടെ മകന്‍ സ്റ്റെഫിന്‍ (19) എന്നിവരെയാണ് പത്തനംതിട്ടയില്‍ നിന്നും കടവന്ത്ര പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന വിവരവും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠനസംബന്ധമായി കൊച്ചിയില്‍ എത്തി ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ നടത്തിപ്പുകാര്‍ ലഹരി മരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണം ചെയ്ത് വരുന്നതായി പൊലീസ് പറഞ്ഞു.
ഇസ്രായേലിലേക്ക് തീർഥാടനത്തിന് പോയ ഏഴ് മലയാളികളെ കാണാതായി; മുങ്ങിയതാണെന്ന് സംശയം