പള്ളികളിലും ക്ഷേത്രങ്ങളിലും മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

Published : Aug 07, 2023, 08:23 AM IST
പള്ളികളിലും ക്ഷേത്രങ്ങളിലും മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

Synopsis

ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ഓഫീസ് കെട്ടിടത്തിനകത്തു നിന്നും 40,600 രൂപയാണ് ഇവർ മോഷ്ടിച്ചത്. 

കൊച്ചി: ദേവാലയങ്ങളിലും കടകളിലും മോഷണം നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. കൊമ്പനാട് ചുരമുടി പള്ളിയ്ക്ക് സമീപം മാലിക്കുടി വീട്ടില്‍ അഖില്‍ എല്‍ദോസ് (27), ചുരമുടി ഭാഗത്ത് കൊട്ടിശ്ശേരിക്കുടി വീട്ടില്‍ ആല്‍വിന്‍ ബാബു (24), കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ രജീഷ് (26) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

കോടനാട് പളളിപ്പടി മാര്‍ മല്‍കെ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ഓഫീസ് കെട്ടിടത്തിനകത്തു നിന്നും 40,600 രൂപയും, വാണിയപ്പടി പഞ്ചേശ്വര മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭണ്ഡാരത്തില്‍ നിന്നും 1000ത്തോളം രൂപയും ഇവര്‍ മോഷ്ടിക്കുകയായിരുന്നു. മീമ്പാറ പാല്‍ സൊസൈറ്റി, ജംഗ്ഷനിലെ കടകള്‍, അക്വഡേറ്റിന് സമീപം ഇല്ലത്തെ അമ്പല ഭണ്ഡാരം എന്നിവിടങ്ങളില്‍ മോഷണ ശ്രമവും സംഘം നടത്തിയെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ എസ്.എച്ച്.ഒ ബേസില്‍ തോമസ്, എസ്ഐമാരായ പി.ജെ കുര്യാക്കോസ്, പുഷ്പരാജന്‍, ശിവന്‍, എഎസ്‌ഐ അജി പി നായര്‍, സിപിഒമാരായ ബെന്നി ഐസക്ക്, നൗഫല്‍, സുരേഷ് കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.


രാജിക്ക് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാവിനെതിരെ സിപിഎം നേതാവിന്റെ വധഭീഷണിയെന്ന് പരാതി

മലമ്പുഴ: പാലക്കാട് എസ്എഫ്‌ഐ മുന്‍ ജില്ലാ നേതാവിനെതിരെ സിപിഎം നേതാവ് സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണി ഉയര്‍ത്തിയതായി പരാതി. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പുതുശ്ശേരി ഏരിയ മുന്‍ സെക്രട്ടറി കെ.എസ്. അഭിശാന്താണു മലമ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. പരിശോധിച്ച് പ്രതികരിക്കുമെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് അഭിശാന്തിനെ എസ്എഫ്‌ഐയില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയത്.

പിന്നാലെ ഡിവൈഎഫ്‌ഐ, സിപിഎം, സിഐടിയു തുടങ്ങിയ കമ്മിറ്റികളിലെ അംഗത്വവും അഭിശാന്ത് രാജിവച്ചു. ഇതിനു ശേഷമാണു സിപിഎം നേതാവിന്റെ ഭീഷണിയെന്നാണ് പരാതിയില്‍ പറയുന്നത്. പാര്‍ട്ടിയിലേക്കു തിരിച്ചെത്തിയാല്‍ കൊലപ്പെടുത്തുമെന്ന് കൊടൂമ്പ് ലോക്കല്‍ കമ്മിറ്റി അംഗമായ സിപിഎം നേതാവ് സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ വഴിയും നേരിട്ടും സന്ദേശമയച്ചെന്നാണ് അഭിശാന്തിന്റെ പരാതി. പെണ്‍കുട്ടികളെ കമന്റടിച്ചത് ചോദ്യം ചെയ്തതാണ് നേതാവിന്റെ വിരോധ കാരണമെന്നാണ് അഭിശാന്ത് പറയുന്നത്. പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കോടതിയെ സമീപിപ്പിക്കാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
 

  കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ പൊട്ടിത്തെറിച്ച് അഗ്നിഗോളമായി, മാവേലിക്കരയില്‍ 35 കാരന് ദാരുണാന്ത്യം 
 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്