
തൃശ്ശൂര്‍: കൊടകരയിലെ കുഴൽപ്പണക്കവർച്ചാക്കേസിൽ കൂടുതൽ പണം പോലീസ് പിടിച്ചെടുത്തു. പ്രതികളിൽ നിന്നും പണം കൈപ്പറ്റിയവരിൽ ചിലർ പണം പൊലീസിനെ തിരിച്ചേൽപ്പിക്കുകയായിരുന്നു. പണം തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പ്രതിപ്പട്ടികയിൽ ഇടം നേടുമെന്ന പൊലീസിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് ഇത്.
പ്രതികൾ പണം ഏല്‍പ്പിച്ചതായി പറഞ്ഞ പലരും പണം വാങ്ങുയെന്ന് പോലീസിനോട് സമ്മതിച്ചിരുന്നില്ല. കണ്ണൂരിൽ നടന്ന തെളിവെടുപ്പിനിടെ കവർച്ച മുതൽ സ്വീകരിച്ചവരെ കൂട്ടു പ്രതി ആക്കും എന്നു പോലീസ് വ്യക്തമാക്കിയതോടെയാണ് ചിലർ പണം തിരികെ നൽകിയത്. ആകെ തുക എത്രയുണ്ടെന്നു പോലീസ് വ്യക്തമാക്കിയില്ലെങ്കിലും 10 ലക്ഷത്തിൽ അധികം ഉണ്ടെന്നാണ് വിവരം.
ഇവരെ കൂട്ടു പ്രതിയാക്കുന്ന കാര്യത്തിൽ പോലീസ് ഇനിയും തീരുമാനം എടുത്തിട്ടില്ല. കസ്റ്റഡിയിൽ വാങ്ങിയ നാല് പ്രതികളുമായി പൊലീസ് കണ്ണൂർ, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിലെത്തി തെളിവെടുപ്പു നടത്തി. വെള്ളിയാഴ്ച ഇവരെ വയനാട്ടിലെത്തിച്ച് തെളിവെടുക്കും. ഇതിനിടെ ചില പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കേസിൽ ചോദ്യം ചെയ്യൽ പ്രതിസന്ധിയിൽ ആയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam