
കൊല്ലം: നിലമേലില്‍ കഞ്ചാവ് കടത്ത് സംഘത്തിലെ ഒരാള്‍ പിടിയില്‍, എക്സൈസ് സംഘം നിലമേല്‍ ഓയൂര്‍ റോഡില്‍ നടത്തിയ വാഹന പരിശോധനക്ക് ഇടയിലാണ് ജില്ലയിലെ കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായത്.
കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ തമിഴ്നാട് കേന്ദ്രികരിച്ചുള്ള സംഘം കഞ്ചാവ് എത്തിക്കുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി വാഹന പരിശോധന തുടരുന്നതിനിടയിലായാണ് ഇന്നലെ ഒരാള്‍ പിടിയിലായത്. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. കാരാളിക്കോണം സ്വദേശി ആഷിഖാണ് ഏക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും നാലര കിലോ കഞ്ചാവും പിടികൂടി. ഓടി രക്ഷപ്പെട്ട ശരത്തിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇവര്‍ സഞ്ചരിച്ച കാറും ഏക്സൈസ് സംഘം പിടിച്ചെടുത്തു. കഴിഞ്ഞ ഒരുമാസത്തിനിടക്ക് കഞ്ചാവ് കടത്തുന്ന അഞ്ചാമത്തെ സംഘമാണ് നിലമേലില്‍ പിടിയിലാകുന്നത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെ ചെറുകിട കച്ചവടക്കാരില്‍ കഞ്ചാവ് എത്തിക്കുന്നവരാണ് ഇവരില്‍ അധികപേരും.
ട്രെയിന്‍ മാര്‍ഗ്ഗവും ചരക്ക് വണ്ടികള്‍ വഴിയുമാണ് കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മദ്യശാലകള്‍ അടച്ചതോടെ കഞ്ചാവ് കടത്ത് കൂടാനുള്ള സാധ്യതയും ഏക്സൈസ് സംഘം കാണാന്നു,ഇത് കണക്കിലെടുത്ത് അതിര്‍ത്തിപ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയിടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam