കടവൂര്‍ ജയന്‍ വധം: കേസില്‍ കോടതി വിധി നാളെ

Web Desk   | Asianet News
Published : Aug 03, 2020, 11:12 PM IST
കടവൂര്‍ ജയന്‍ വധം: കേസില്‍ കോടതി വിധി നാളെ

Synopsis

2012 ഫെബ്രുവരി ഏഴിനാണ് ആറ്‍ എസ്സ് എസ്സ് പ്രവര്‍ത്തകനായിരുന്ന ജയന്‍ കൊല്ലപ്പെട്ടത്. കൊല്ലം കടവൂര്‍ ജംഗഷന് സമിപം വച്ച് ഒന്‍പത് അംഗം സംഘം പകലാണ് ജയനെ വെട്ടി കൊലപ്പെടുത്തിയത്. 

കൊല്ലം: കടവൂര്‍ ജയന്‍ വധകേസിന്‍റെ വിധി നാളെ. കൊല്ലംജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസ്സിന്‍റെ വാദം പൂര്‍ത്തിയായി. ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകനായിരുന്ന ജയന്‍ സംഘടന വിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.

2012 ഫെബ്രുവരി ഏഴിനാണ് ആറ്‍ എസ്സ് എസ്സ് പ്രവര്‍ത്തകനായിരുന്ന ജയന്‍ കൊല്ലപ്പെട്ടത്. കൊല്ലം കടവൂര്‍ ജംഗഷന് സമിപം വച്ച് ഒന്‍പത് അംഗം സംഘം പകലാണ് ജയനെ വെട്ടി കൊലപ്പെടുത്തിയത്. സജീവ ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകരായ ഓന്‍ പത് പേരും കുറ്റക്കാരാണന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു ഇവര്‍ക്ക് ജീവപര്യന്തം കഠിന തടവും ഒരോലക്ഷം രൂപ പിഴയും അന്ന് കോടതി വിധിച്ചിരുന്നു. കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്യത് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. 

ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ എത്തിച്ച അള്‍ കള്ളസാക്ഷിയാണന്നും കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതാണ് എന്ന് അന്വേഷണ സംഘത്തിന്‍റെ വാദം ശരിയല്ലെന്നും കാണിച്ചാണ് പ്രതികള്‍ ഹൈക്കോടതിയെ സമിപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും വാദം കേട്ടത്. 

കോവിഡ് പ്രോട്ടോകാള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്തിമ വാദം കേള്‍ക്കുന്ന സമയത്ത് പ്രതികളുടെ സാന്നിധ്യം കോടതിയില്‍ ഇല്ലായിരുന്നു. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി വിധിക്ക് ശേഷം പ്രതികള്‍ ഒളിവില്‍ പോയത് വലിയ വിവാദമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ