കോട്ടയത്ത് സ്ത്രീ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ; ഭർത്താവ് വീടിനുള്ളിൽ അവശനിലയിൽ

Web Desk   | Asianet News
Published : Jun 01, 2020, 06:24 PM ISTUpdated : Jun 01, 2020, 06:27 PM IST
കോട്ടയത്ത് സ്ത്രീ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ; ഭർത്താവ് വീടിനുള്ളിൽ അവശനിലയിൽ

Synopsis

പാറപ്പാടം സ്വദേശി ഷീബ സാലി (55) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സാലി വീടിനുളളിൽ അവശനിലയിലായിരുന്നു.   

കോട്ടയം: വേളൂരിൽ സ്ത്രീയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. പാറപ്പാടം സ്വദേശി ഷീബ സാലി (55) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സാലി വീടിനുളളിൽ അവശനിലയിലായിരുന്നു. 

സാലിയെ ​ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. വീടിനുള്ളിൽ ഇരുവരെയും കെട്ടിയിട്ട നിലയിലായിരുന്നു. പാചക വാതക സിലിണ്ടർ തുറന്നുവിട്ടിരിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. 

Read Also: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ്;  55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവര്‍...

 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം