ഒരാൾകഴുത്തറുക്കപ്പെട്ട നിലയിൽ, തൂങ്ങി മരിച്ച നിലയിൽ മറ്റെയാൾ; അയൽവാസികളുടെ മരണത്തിൽ ദുരൂഹത നീക്കാൻ പൊലീസ്

Published : Jan 26, 2023, 11:24 PM IST
ഒരാൾകഴുത്തറുക്കപ്പെട്ട നിലയിൽ, തൂങ്ങി മരിച്ച നിലയിൽ മറ്റെയാൾ; അയൽവാസികളുടെ മരണത്തിൽ ദുരൂഹത നീക്കാൻ പൊലീസ്

Synopsis

കായക്കൊടിക്ക് സമീപമുള്ള  വണ്ണാത്തിപ്പൊയിൽ എന്ന ഗ്രാമം. ആ നാട് ഇന്ന് ഇരട്ട മരണത്തിന്‍റെ വാർത്ത കേട്ട് ഞെട്ടി നിൽക്കുകയാണ്. 

കോഴിക്കോട്: കായക്കൊടിക്ക് സമീപമുള്ള  വണ്ണാത്തിപ്പൊയിൽ എന്ന ഗ്രാമം. ആ നാട് ഇന്ന് ഇരട്ട മരണത്തിന്‍റെ വാർത്ത കേട്ട് ഞെട്ടി നിൽക്കുകയാണ്. അയാല്‍വാസികളെയാണ്  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ണാന്‍റെപറമ്പത്ത് ബാബുവിനെ കഴുത്തറത്ത നിലയിലും അയാല്‍വാസി രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായോ മറ്റെന്തെങ്കിലും തർക്കങ്ങൾ ഉള്ളതായോ നാട്ടുകർക്ക് അറിയില്ല. പിന്നെ എന്താണ് ഈ മരണത്തിന് പിന്നിൽ?. ആ ദുരൂഹതക്ക് ഉത്തരം തേടുകയാണ് പൊലീസും നാട്ടുകാരും.

കായക്കൊടി പഞ്ചായത്തിലെ വണ്ണാത്തിപ്പൊയിലില്‍ ഇന്ന് രാവിലെയാണ് സംഭവം. ഹോട്ടല്‍ തൊഴിലാളിയായ ബാബുവിന്‍റെ മൃതദേഹമാണ് ആദ്യം വീട്ടില്‍ കണ്ടെത്തിയത്. കഴുത്തറത്ത നിലയിലും വയര്‍ കീറിയ നിലയിലുമായിരുന്നു മൃതദേഹം. ഹോട്ടൽ തൊഴിലാളിയായ ബാബു പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. 

ഭാര്യ റിപ്പബ്ലിക് ദിന പരിപാടികള്‍ക്കായി പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുളളില്‍ മൃതദേഹം കണ്ടത്. തൊട്ടില്‍ പാലം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുന്നതിനിടെയാണ് അയല്‍വാസി രാജീവനെ വീട്ടിലെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലില്‍ കണ്ടെത്തിയത്. ബാബുവിനെ കൊലപ്പെടുത്തിയ ശേഷം രാജീവന്‍ ജീവനൊടുക്കിയതാകാമെന്നാണ് നിഗമനമെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഓട്ടോറിക്ഷാ തൊഴിലാളിയാണ് രാജീവന്‍. അയാല്‍വാസികളായ ഇരുവരും തമ്മിൽ നേരത്തെ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് പരിസരവാസികളും പറയുന്നു.

Read more:  ബൈക്കില്‍ സംസാരിച്ച് രണ്ട് പേര്‍, പെട്ടന്ന് മാലപൊട്ടിച്ചു; വയോധികയുടെ മാല കവർന്ന് മോഷ്ടാക്കള്‍

അതേസമയം, പള്ളിക്കരയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ. പള്ളിക്കര ഗവ ഹയർ സെകണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹീൻ (15) ആണ് മരിച്ചത്. പൂച്ചക്കാട് സ്വദേശി സുബൈറിന്‍റെ മകനാണ്. ഉച്ചയ്ക്ക് സ്കൂളിൽ നിന്നും സുഖമില്ലെന്ന് പറഞ്ഞ് കുട്ടി പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം